പൊറോട്ടയ്ക്ക് വില കൂടുതല്‍ വാങ്ങിയെന്നാരോപിച്ച് നാലംഗ സംഘം ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

പൊറോട്ടയ്ക്ക് കൂടുതല്‍ വില ഈടാക്കിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടല്‍ ഉടമയ്ക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. തലയില്‍ ഗുരുതര പരുക്കേറ്റ ആറ്റിങ്ങല്‍ മൂന്നുമുക്ക് ബി.എല്‍ നിവാസില്‍ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവം. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ബില്‍ തുക നല്‍കി പോയ ശേഷം വീണ്ടും മടങ്ങിയെത്തിയാണ് ആക്രമിച്ചത്.
പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് പറഞ്ഞ് ഇവര്‍ ഡിജോയെ അസഭ്യം പറഞ്ഞു. തുടര്‍ന്ന് അക്രമി സംഘത്തോട് കടയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹോട്ടലുടമയുമായി വാക്കേറ്റവും കൈയ്യാങ്കളിയും വരെ നടന്നു. പോലീസിനെ വിളിക്കാന്‍ ഡിജോയ് ശ്രമിക്കുന്നതിനിടെ സംഘം ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
ഇതിനിടെ ഒരാള്‍ കടയുടെ മുന്നിലിരുന്ന പാല്‍കൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. അതിനു ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത ആറ്റിങ്ങല്‍ പോലീസ് കാര്‍ നമ്ബര്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























