തെളിവെടുപ്പിനിടെ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം...

തട്ടുകടയില്‍ ഉറക്കെ സംസാരിച്ചതിന് രണ്ടുപേരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി കാണക്കാരി കണിയംപറമ്ബില്‍ സുധീഷ് വാവയെ(വിഷം സുധി 26) പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ കയ്യേറ്റശ്രമം. പിക്കപ് ഡ്രൈവര്‍ കോതനല്ലൂര്‍ ആണ്ടൂര്‍ സാബുവിനെയും(55) സുഹൃത്ത് കോതനല്ലൂര്‍ ഓലിക്കല്‍ ഷാജിയെയും ആയിരുന്നു ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്.
20ന് രാത്രി എട്ടരയോടെ കോതനല്ലൂരിലെ തട്ടുകടയിലാണ് കേസിനാസ്പദമായി സംഭവം. തട്ടുകടയില്‍ ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്ത് സുധീഷ് വാവയും സുഹൃത്തുക്കളും ചേര്‍ന്ന് സാബുവിനെയും ഷാജിയെയും ആക്രമിക്കികയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇരുവരെയും പിന്നാലെ എത്തിയും അക്രമി സംഘം മര്‍ദിച്ചു.
അക്രമി സംഘം സാബുവിന്റെ തല അടിച്ചുതകര്‍ക്കകയും ചെയ്തു. കൂടാതെ സാബുവും ഷാജിയും ഓടിക്കയറി രക്ഷപ്പെട്ട വീടിന്റെ ചില്ലുകളും സമീപത്ത് കിടന്നിരുന്ന കാറും അക്രമി സംഘം തകര്‍ത്തു. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. സംഭവം നടന്ന തട്ടുകടയിലും അക്രമി സംഘം തകര്‍ത്ത വീട്ടിലും കാര്‍ തകര്‍ത്ത ഭാഗത്തും പ്രതിയെ എത്തിച്ചു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ട റെയില്‍വേ സ്‌റ്റേഷനിലും എത്തിച്ചു.
തെളിവെടുപ്പിന് എത്തിച്ച സുധീഷ് വാവയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും പ്രതിഷേധവുമുണ്ടായി. തെളിവെടുപ്പിന് ശേഷം സുധീഷിനെ തിരികെ കൊണ്ടും പോകും വഴിയാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ലഹരി സംഘത്തില്‍പെട്ട ആളാണ് സുധീഷെന്നും ഇനി നാട്ടില്‍ എത്തി അക്രമം നടത്തിയാല്‍ നാട്ടുകാര്‍ തന്നെ നേരിടുമെന്നും ജനങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























