Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

8 ജില്ലകളിൽ അപായ സൂചന... അറബിക്കടലില്‍ ആഞ്ഞടിച്ചു... ഇടിയും മഴയും കാറ്റും ഒന്നിച്ച്! ‌സ്കൂളടക്കം അടച്ചിടാൻ ഉത്തരവ്

06 JULY 2022 10:31 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറന്‍ മധ്യപ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതും ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതും കാരണമാണ് അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതും മദ്ധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമർദ്ദവുമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാനുള്ള പ്രധാന കാരണം. ശനിയാഴ്ച വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് അധികൃതർ നിർദേശം നൽകി. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 07-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends