Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

സജി ചെറിയാനെ തെറിപ്പിച്ചു! പാർട്ടി തന്നെ രാജി വയ്പ്പിച്ചു... മുട്ടിടിച്ച് പിണറായിയും!

06 JULY 2022 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.

എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയിൽ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയിൽ അഭിപ്രായങ്ങൾ ആദ്യം ഉയര്‍ന്നു . രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവിൽ വാര്‍ത്തകൾ വന്നത്. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.

രാജ്യത്തിന്റെ ഭരണഘടനയിൽ തൊട്ടതിന്റെ പൊള്ളലിലാണു പിണറായി വിജയൻ സർക്കാർ ഇപ്പോൾ. ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളാണു സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു.. സംസ്ഥാന നേതൃത്വം ഉചിതമായ നടപടി പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയുണ്ടായ വിവാദം ദേശീയ തലത്തില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ദില്ലിയിലെ വിലയിരുത്തൽ.


പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു രാജിയിലേക്ക് നയിച്ച വിവാദ പ്രസംഗം. ‘ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടിഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിരുന്ന ഭരണഘടനയാണ് ഇത്’ – ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഭരണഘടനയോടു കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാൻ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. മന്ത്രിയുടെ ഭാവി ഇതോടെ പൊലിഞ്ഞിരിക്കുകയാണ്.

ബിജെപി സർക്കാർ ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തിൽ സിപിഎം പ്രചാരണം. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുൾപ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ് പാർട്ടി കോൺഗ്രസിനറെയും ആഹ്വാനം.ഇതിനിടെ കേരളത്തി. മന്ത്രിയായിരിക്കുന്ന പാർട്ടി നേതാവ് ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കുകയാണ്.

സംസ്ഥാന നേതാക്കളുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവയിലബിൾ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. പരാമർശങ്ങള്‍ വിവാദമായതിന് തൊട്ടു പിന്നാലെ ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സജി ചെറിയാന്‍റേത് നാവ് പിഴയാണെന്ന് ന്യായീകരിച്ചിരുന്നു.

സംസ്ഥാന ഘടകത്തിൻറെ വികാരമാണ് ബേബി പ്രകടിപ്പിച്ചത്. എന്നാൽ കേന്ദ്ര നേതാക്കൾക്കെല്ലാം ഇതേ അഭിപ്രായമല്ല എന്ന സൂചന യെച്ചൂരിയുടെ വാക്കുകൾ നല്കുന്നു. മന്ത്രിയുടെ പരാമർശം ഇതിനോടകം ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്. കേവലം നാവ് പിഴയെന്ന ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ഗൗരവമായ നടപടിയുണ്ടാകണം എന്നാണ് നേതൃത്വം കരുതുന്നത്. കോടതികളിൽ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കൾ ഉയർത്തുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (2 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (1 hour ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (3 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (4 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (5 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (5 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (5 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (6 hours ago)

Malayali Vartha Recommends