രണ്ടും കല്പിച്ച് കോടതിയും... ഗോതമ്പുണ്ട തീറ്റിക്കും! കേസെടുത്ത് അകത്തിടും... എംഎൽഎ സ്ഥാനം ഗോവിന്ദ! കുരുക്ക് മുറുക്കി കോടതി

മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വച്ചത് കൊണ്ട് മാത്രം ഈ വിവാദം കെട്ടടങ്ങില്ല എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സജി ചെറിയാനെ അകത്താക്കാനുള്ള ചില വകുപ്പുകൾ കൂടി പരിഗണിക്കാനിരിക്കുകയാണ് കോടതി എന്ന വിവരമാണ് ലഭിക്കുന്നത്. ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശമെങ്കിലും ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ സമീപകാലത്തൊന്നും ഒരു തീര്‍പ്പുണ്ടാകും എന്ന് കരുതാൻ വയ്യ എന്നതിനാൽ സജി ചെറിയാൻ്റെ മടങ്ങിവരവിലെ ചര്‍ച്ചയ്ക്ക് നിലവിൽ പ്രസക്തിയില്ല.
വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമായതിനാൽ ഈ വിഷത്തെ ഗൗരവകരമായി തന്നെയാണ് കോടതി നോക്കി കാണുന്നത്. ഒരു ജനപ്രതിനിധി ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു അധിക്ഷേപമാണ് ഭരണഘടനയെ കുറിച്ച് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഒരു കാരണവശാലും ഇതിനെ വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ല എന്ന സന്ദേശമാണ് കോടതിയും ജനങ്ങൾക്ക് ഇതിലൂടെ നൽകുന്നത്.
വിവാദ പ്രസ്താവന ഇത്രയേറെ വിവാദം സമൂഹത്തിൽ സൃഷ്ടിച്ചിട്ടും, പ്രതിഷേധം ഇരമ്പിയിട്ടും മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാതത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ ഉന്നത തലത്തിൽ നിന്നുള്ള നിര്‍ദേശത്തിന് പൊലീസ് കാത്തു നിൽക്കുകയായിരുന്നു എന്നാണ് സൂചന.
ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സര്‍ക്കാരിലും സിപിഎമ്മിലുമുള്ള ആശയക്കുഴപ്പത്തിന് തെളിവായും കേസെടുക്കുന്നതിലുള്ള കാലതാമസത്തെ പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകിയെങ്കിലും ഇതുവരെ എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും എന്നാണ് സൂചന.
മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ടായിരുന്നു. മന്ത്രി എന്ന ബോർഡ് മാറ്റി പകരം എംഎൽഎ എന്ന ബോർഡാണ് വച്ചിരിക്കുന്നത്. മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. അതിലൂടെ അധിക ചുമതല ഉണ്ടാകുമെന്നാണ് സൂചന. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ഇപ്പോഴത്തെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇ.പി. ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എന്നാൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ സജി ചെറിയാൻ നിൽക്കുകയാണ്. ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നിയമസഭയിൽ ചുമതലയേറ്റത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ്. രാജി പ്രഖ്യാപനത്തിനായി മാധ്യമങ്ങളെ കണ്ട സജി ചെറിയാനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹത്തിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല.
സജി ചെറിയാൻ്റെ രാജിയിലൂടെ തത്കാലം സര്‍ക്കാരിന് മുന്നിലുണ്ടായ പ്രതിസന്ധി അവസാനിപ്പിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം. ഫിഷറീസ്, സാംസ്കാരികം എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് നിലവിൽ സജി ചെറിയാൻ കൈകാര്യം ചെയ്യുന്നത്. ഫിഷറീസുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നതിനാൽ താത്കാലം മറ്റേതെങ്കിലും മന്ത്രിക്ക് വകുപ്പിൻ്റെ അധിക ചുമതല നൽകുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വകുപ്പേറ്റെടുക്കുകയോ ചെയ്യാനാണ് സാധ്യത. സജി ചെറിയാൻ്റെ പകരക്കാരനെ കുറിച്ച് നിലവിൽ പാര്‍ട്ടി നേതൃത്വത്തിൽ ചര്‍ച്ചകളൊന്നുമില്ല.
രാജി പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിലും വിവാദ പ്രസംഗത്തെ തള്ളി പറയാതെ സജി ചെറിയാൻ. എംഎൽഎ സ്ഥാനത്ത് തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുണ്ടായിട്ടില്ല. മല്ലപ്പള്ളിയിലെ തന്റെ പ്രസംഗത്തിലെ ഏതാനും വരികൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിച്ചുവെന്നാണ് സജി ചെറിയാൻ രാജി പ്രഖ്യാപന വേളയിലും ആരോപിച്ചത്. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ മറ്റു വഴികളില്ലാതായി.
പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്‍ധരും രംഗത്തെത്തി. പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്‍ധരും രംഗത്തെത്തി. ഇതിനു പിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി ഇന്നലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ പറഞ്ഞത്.
https://www.facebook.com/Malayalivartha
























