Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു... രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി

07 JULY 2022 06:32 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു. വൈകുന്നേരം തന്നെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജ്ഭവനില്‍ എത്തിച്ചിരുന്നു.


വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചു കൊടുത്തു. രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും.

 


രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനം എടുക്കാനിരിക്കെയാണ് സജി ചെറിയാന്‍ രാജിവച്ചത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മന്ത്രി രാജി വച്ചില്ലായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്കു സ്വന്തം നിലയില്‍ നടപടി സ്വീകരിക്കേണ്ടി വരുമായിരുന്നു.


മന്ത്രിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച എല്ലാ പരാതികളും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. അവ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം അറിയിക്കണം എന്നായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.




ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടും,എന്തിന് രാജി വയ്ക്കണമെന്ന പരിഹാസ്യ ചോദ്യവുമായി പിടിച്ചുനില്‍ക്കാനായി ശ്രമിച്ച സജി ചെറിയാന്‍ ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജിവച്ചു . ഇന്നലെ രാവിലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷവും, രാജിയില്ലെന്ന് പരസ്യമായി പറഞ്ഞ സജി ചെറിയാന്റെ വൈകിട്ടത്തെ കീഴടങ്ങലിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റ കര്‍ശന നിലപാടും, വരിഞ്ഞുമുറുക്കാനിടയുള്ള നിയമക്കുരുക്കുകളും കാരണമായി.



രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി. രാജിക്കത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


ആറേകാലിന് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മീഡിയ റൂമില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രാജിക്കാര്യം സജി ചെറിയാന്‍ അറിയിച്ചു. സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും, താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




രാജിക്കത്ത് മുഖ്യമന്ത്രി ഉടന്‍ രാജ്ഭവനിലേക്ക് കൈമാറി. രാജിക്കത്തില്‍ ഒപ്പ് വച്ചതായി, തിരുപ്പതിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ ട്വീറ്റ് ചെയ്തു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കും.


നാക്കുപിഴയാണെന്ന് വിശദീകരിച്ച് വിവാദം മയപ്പെടുത്താനാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കള്‍ ശ്രമിച്ചതെങ്കിലും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്തു. രാവിലെ പി.ബി അംഗങ്ങളടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എ.കെ.ജി സെന്ററില്‍ ചര്‍ച്ചനടത്തി. സജി ചെറിയാന്‍ അനവസരത്തില്‍ വിവാദത്തിന് വഴിവച്ചതായി വിമര്‍ശനമുയര്‍ന്നു. രാജി ഏത് നിമിഷവുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. വൈകിട്ട് സജി ചെറിയാനും പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ രാജി സൂചനകളുണ്ടായില്ല. പിന്നാലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഇരുവരും കൂടിക്കാഴ്ച നടത്തി. തല്‍ക്കാലം മാറി നില്‍ക്കുന്നതാണ് നല്ലതെന്ന സൂചന മുഖ്യമന്ത്രി നല്‍കി.



തിരുവല്ല കോടതി കേസെടുത്തുസജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയില്‍ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തതും വഴിത്തിരിവായി. ഭരണഘടനയെഅവഹേളിച്ച സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷംഉയര്‍ത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം.

സജി ചെറിയാന്‍ ഞായറാഴ്ച മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ചൊവ്വാഴ്ച പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് പത്തനംതിട്ടയിലെ സി.പി.എം നേതൃത്വത്തിലെ വിഭാഗീയതയുടെ ഭാഗമായും അതിനിടെ വ്യാഖ്യാനിക്കപ്പെട്ടു.ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ലാത്തതിനാല്‍ സ്വന്തം തീരുമാനപ്രകാരം രാജിവയ്ക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends