ഇന്ധന പ്രതിസന്ധി... സംസ്ഥാനത്ത് ഇന്ന് കെ എസ് ആര് ടി സി സര്‍വീസുകള്‍ ഭാഗികമായി നിലച്ചേക്കും... സാധാരണക്കാര്‍ വലച്ച് കെഎസ്ആര്‍ടിസി
ഇന്ധന പ്രതിസന്ധി... സംസ്ഥാനത്ത് ഇന്ന് കെ എസ് ആര് ടി സി സര്‍വീസുകള്‍ ഭാഗികമായി നിലച്ചേക്കും... സാധാരണക്കാര്‍ വലച്ച് കെഎസ്ആര്‍ടിസി.
ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തിയേക്കില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിര്ത്തിയിടാനൊരുങ്ങുന്നത്.
തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം സര്‍വീസുകള്‍ ക്ലബ് ചെയ്ത് സാധാരണ നിലയിലേക്ക് കൊണ്ടുവന്നേക്കും. ഇന്ധന പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ 20 കോടി രൂപ നല്‍കിയെങ്കിലും അത് കെ എസ് ആര് ടി സിയുടെ അക്കൗണ്ടില്‍ എത്താന്‍ വൈകും. അതിനാല്‍ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍ .
എന്നാല്‍ സിറ്റി സര്‍വീസുകള്‍ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല. 123 കോടി രൂപയാണ് നിലവില്‍ കെ എസ് ആര് ടി സി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആര് ടി സിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ആവര്‍ത്തിച്ചിരിക്കുകയാണ്.
ഡീസല്‍ പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, ഓര്‍ഡിനറി സര്‍വീസുകളെ മാത്രമല്ല ദീര്‍ഘദൂര സര്‍വീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സര്‍വീസുകളും മുടങ്ങി. ഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഐ ഒ സി സുപ്രീംകോടതിയെ അറിയിച്ചു.
" f
https://www.facebook.com/Malayalivartha