Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളി ഒപ്പിച്ച പണി... തലസ്ഥാന നഗരിയില്‍ വൃദ്ധയെ കാണാനില്ല; അന്വേഷണത്തിനൊടുവില്‍ അയല്‍പക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയ്ക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളി; കൊലപ്പെടുത്തി കിണറ്റില്‍ത്താഴ്ത്തി, 60,000 രൂപയും കവര്‍ന്നു

08 AUGUST 2022 10:11 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെ അയല്‍പക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു മരിച്ചത്. വീട്ടില്‍ സൂക്ഷിച്ച 60,000 രൂപയും നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട്, വീടിനു സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളി ആദം അലിയെപൊലീസ് തിരയുന്നു. ഇയാള്‍ക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.

വല്ലാത്തൊരു ട്വസിറ്റാണ് ഉണ്ടായത്. മനോരമയെ കാണാനില്ലെന്ന പരാതിയില്‍ തിരച്ചില്‍ നടത്തവേ രാത്രി 11.15നാണു കിണറ്റില്‍ നിന്നു മൃതദേഹം കട്ടിയത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മനോരമയെ കാണാനില്ലെന്ന പരാതിയില്‍ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്.

തലസ്ഥാന നഗര മദ്ധ്യത്തില്‍ പട്ടാപ്പകലാണ് വൃദ്ധയെ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തി. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്.
മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മനോരമയുടെ വീടിന് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാള്‍ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ല. ആദം അലിക്കായി തെരച്ചില്‍ ശക്തമാക്കി.
ഇയാള്‍ക്കൊപ്പം താമസിക്കുന്ന നാല് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോരമയെ താന്‍ അടിച്ചതായി പറഞ്ഞ ശേഷം ആദം അലി കടന്നുകളയുകയായിരുന്നുവെന്ന് പിടിയിലായവര്‍ പറഞ്ഞു. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂടുതല്‍ പേരുണ്ടൊയെന്നും സംശയുമുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടിനരികില്‍ നിന്ന് അസ്വാഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍ അന്വേഷണം നടത്തിയത്.

ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദിനരാജിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടുകാര്‍ വീട്ടില്‍ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു. മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു.

വര്‍ക്കലയില്‍ നിന്ന് ഭര്‍ത്താവെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം മനോരമയുടെ വീടിന്റെ തൊട്ടടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് കൂടുതല്‍ അന്വേഷണമുണ്ടാകും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (11 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (48 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends