ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാം തുറന്നു...ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി, സെക്കന്റില്‍ 8.50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാം തുറന്നു. ഇന്ന് രാവിലെ എട്ടിനാണ് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 8.50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ഡാം തുറന്നത്.
കോട്ടാത്തറ മേഖലയില്‍ ജലനിരപ്പ് ഉയരാനായി സാധ്യതയേറെ ഉളളതിനാല്‍ ഈ ഭാഗത്ത് നിന്ന് ആളുകളെ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. സമീപത്തെ പുഴകളില്‍ ഇറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ഡാം തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
"
https://www.facebook.com/Malayalivartha


























