Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്തം മരവിച്ച രാത്രി... സ്വന്തം വണ്ടിയെന്ന് കരുതി മദ്യലഹരിയില്‍ മറ്റൊരു വണ്ടിയോടിച്ച സംഭവത്തില്‍ ട്വിസ്റ്റ്; മദ്യപാനി വണ്ടിയെടുത്തത് അറിഞ്ഞുകൊണ്ടുതന്നെ; ആ വണ്ടിയിലുണ്ടായിരുന്ന യുവതി അനുഭവിച്ച വേദന പറഞ്ഞാല്‍ തീരാത്തത്; അവസാനം കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചുകയറ്റി; ഇപ്പോഴും സംഭവത്തില്‍ ഞെട്ടല്‍ മാറാതെ കീര്‍ത്തന

14 AUGUST 2022 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ നടന്ന സംഭവം ജീവിതത്തിലൊരിക്കലും കീര്‍ത്തന മറിക്കില്ല. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ക്ക് സ്വന്തം കാര്‍ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ വഴിയില്‍ കിടന്ന കാര്‍ കണ്ട് തന്റേതെന്ന് കരുതി എടുത്തുകൊണ്ടു പോകുകയായിരുന്നു. എന്നായിരുന്നു പുറത്തു വന്ന വിവരം.

കാറിലുണ്ടായിരുന്ന വീട്ടമ്മ വല്ലാതെ ഭയന്നുപോയി. സംഭവമൊന്നുമറിയാതെ തങ്ങളെ തട്ടിക്കൊണ്ട് പോകുന്നെന്നാണ് കരുതിയത്. ബഹളം വച്ചതോടെ വണ്ടിയോടിച്ചയാള്‍ പരിഭ്രമിച്ചു. ഇതിനിടയില്‍ വണ്ടി നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. അതോടെ സ്ത്രീയും കുട്ടിയും ഉറക്കെ നിലവിളിച്ചു. നാട്ടുകാര്‍ ഓടിക്കൂടി. അവസാനം ചോറ്റാനിക്കര സ്വദേശിയായ അഷ്‌ലിയെ പിടികൂടി. ഇയാള്‍ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മദ്യപിച്ച് ഓര്‍മ്മപോയി കാര്‍ മാറിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

എന്നാല്‍ സംഭവത്തില്‍ വെളിപ്പെടുത്തുന്നത് അഷ്‌ലി അറിഞ്ഞ് തന്നെയാണ് വണ്ടിയെടുത്തതെന്ന്. ഡ്രൈവര്‍ സീറ്റിലിരുന്ന കുഞ്ഞിനെ പുറകിലിരുത്തിയാണ് വണ്ടിയെടുത്തതെന്നാണ് സംഭവത്തില്‍ തീ തിന്ന കീര്‍ത്തന പറയുന്നത്. സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. ഒരു സിനിമാ ക്ലൈമാക്‌സ് പോലെയായിരുന്നു സംഭവം.
വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി. മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്.

ഈ സമയമാണ് ബാറില്‍ നിന്നു വന്ന ആഷ്‌ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി. ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാള്‍ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു. സമീപത്തെ പാനിപ്പൂരി കടയില്‍ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറി.

ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയില്‍ തട്ടി കാര്‍ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്. തലനാരിഴയ്ക്കാണ് കീര്‍ത്തനയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത്. കീര്‍ത്തനയ്ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ചില്ല് തെറിച്ച് വീണ് കുഞ്ഞിന് നേരിയ മുറിവും. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് കീര്‍ത്തനയും മകളും ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആഷ്‌ലി സ്വന്തം കാറാണെന്ന് കരുതി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു എന്നാണ് പറഞ്ഞത്. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരാളുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയതെന്നും പോലീസിനോടു പറഞ്ഞു.

കാറില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറി, ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറ്റിയ മധ്യവയസ്‌കനെ റിമാന്‍ഡ് ചെയ്തു. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്‌ലിയെ (53) സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളകളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്‌ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends