കേന്ദ്രത്തെ പേടിച്ച് കണ്ടം വഴിയോടി കെടി ജലീൽ ; സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം ആസാദി കാശ്മീര്‍ പോസ്റ്റിനെപ്പറ്റി മുന്‍മന്ത്രി കെടി ജലീല്‍ എന്തൊക്കെ ഷോ ആണ് കാണിച്ചത്. താന്‍ ആസാദി കാശ്മീര്‍ ക്വട്ടേഷന്റെ അകത്താണിട്ടതെന്നും അത് മനസിലാക്കത്തതാണ് പ്രശ്‌നമെന്ന തരത്തിലാണ് പറഞ്ഞത്.
എന്താണ് ക്വട്ടേഷന്‍ എന്ന് സഖാക്കള്‍ക്ക് പോലും മനസിലായില്ല. അവസാനം കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് ജലീല്‍ പിന്‍വലിച്ചു. അതേസമയം തന്നെ കശ്മീർ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി.
എന്നാൽ ദില്ലിയിലെ പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. നേരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി. ഇത് കേന്ദ്രത്തെ പേടിച്ച് മുങ്ങിയതാണെന്ന് നിസംശയം പറയാനാകും.
https://www.facebook.com/Malayalivartha

























