പരീക്ഷ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ലക്നൗവില്‍ വാര്‍ റൂം സജ്ജമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പരീക്ഷ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ലക്നൗവില്‍ വാര്‍ റൂം സജ്ജമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ പരീക്ഷ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ലക്നൗ ആസ്ഥാനമാക്കിയാകും വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാദ്ധ്യായ.
പദ്ധതിയ്ക്കായി കൂടുതല്‍ ചര്‍ച്ചകള്‍ സെപ്തംബറില്‍ നടത്തും. ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള മാറ്റങ്ങളുടെ ആരംഭമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സംസ്‌കാരവും ആധുനിക വിദ്യാഭ്യാസത്തിന്റെ വികസനവും ഒത്തുച്ചേരുന്നതിനാല്‍ വിദ്യാഭ്യാസ മേഖലയെ തന്നെ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാല്യകാല വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവ വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര നയമാണ് ദേശീയ വിദ്യാഭ്യാസ നയം.
വരുന്ന പത്തു വര്‍ഷത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന നയ രേഖയാണ് എന്‍ഇപി.പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികളുടെയും സമ്പദ് വ്യവസ്ഥയുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന കൂടുതല്‍ വഴക്കമുള്ളതും പൊരുത്തപ്പെടുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനും നയം ശ്രമിക്കുകയാണ്.
" ra
https://www.facebook.com/Malayalivartha

























