കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം... കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം... കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രനൂപും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണു.
നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പ്രനൂപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha

























