പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചത്തോടെ ജനങ്ങൾ ആശ്വാസത്തിൽ. ജില്ലയിലെ മഴ കുറഞ്ഞതോടെ ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാര്‍ തീരത്തുള്ളവരുടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായി.
അതേസമയം കനത്തമഴയെ തുടർന്ന് നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏഴാം തീയതി ഇടുക്കി ഡാം തുറന്നത്. എന്നാൽ ഇക്കഴിഞ്ഞ അഞ്ചുദിവസമായി ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. കൂടാതെ ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തുറന്നുവച്ചിരുന്ന അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു.
നിലവിൽ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിവച്ച് 30,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയിരുന്നത്. എന്തായാലും ഇപ്പോൾ 2386.74 അടി ആണ് ജലനിരപ്പ്. മാത്രമല്ല റൂള്‍ കര്‍വ് അനുസരിച്ച് 2386. 81 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha

























