വീടിന് സമീപത്തെ ആളൊഴിഞ്ഞ കിണറ്റില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഉള്ളിയേരിയില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ കിണറ്റില്‍ എഴുപതുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 8 അടിയോളം താഴ്ചയുളള കിണറിൽ നിന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്തത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിത്ത്.സി കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടിയാണ് ബാലനെ കിണറിന് പുറത്തെത്തിച്ചത്.
ജൂനിയര്‍ എ.എസ്.ടി.ഒ.ബാബു പി.കെ, എഫ്.ആര്‍.ഒ മാരായ നിധിപ്രസാദ്.ഇ.എം, സനല്‍രാജ്, ഷാജു, റഷിദ്, ഹോംഗാര്‍ഡമാരായ ഓംപ്രകാശ്, സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
https://www.facebook.com/Malayalivartha

























