കാടഫ്രൈയിൽ ജീവനുള്ള പുഴു: ചാലക്കുടിയിലെ ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കാൻ നഗരസഭ

ചാലക്കുടി തട്ടുകടയിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തി. തട്ടുകടയിൽ നിന്ന് വിറ്റ കാടക്കോഴി ഫ്രൈയിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. ചാലക്കുടി നഗരസഭ ജംക്‌ഷന് സമീപത്തെ തട്ടുകടയിലാണ് സംഭവം.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിൽ ഒരാൾക്കാണ് പുഴുവിനെ കിട്ടിയത്. ഇതോടെ പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭാധികൃതർ കട അടപ്പിച്ചു. മാത്രമല്ല ഈ കടയ്ക്ക് അടുത്ത് പ്രവർത്തിച്ചിരുന്ന രണ്ട് തട്ടുകടകൾ കൂടി അടപ്പിച്ചു.
അതുപോലെ തന്നെ കടയുടെ പരിസരമെല്ലാം വൃത്തിഹീനമാണ്. ഇതേതുടർന്ന് കട നടത്തിക്കൊണ്ടു പോയതിനാൽ തട്ടുകടയുടെ നടത്തിപ്പുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























