ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ് ഈ സിനിമ; സംസാരവും ആ നാട്ടിൻപുറത്തെ 'പാമ്പ്' ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്; കുറേ കാലത്തിന് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയും ചിരിക്കുന്നത്; പരസ്യത്തിലെ രഹസ്യം എന്താണെന്ന് സിനിമ കണ്ടാൽ മനസ്സിലാകുമെന്ന് ഡോക്ടർ ഷിംന അസീസ്
ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ സ്റ്റെപ്പും ഡാൻസും വൈറലായിരുന്നു. ''ന്നാ താൻ പോയി കേസു കൊട് '' എന്ന പടം വളരെ ഹിറ്റായി തന്നെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഈ സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഡോക്ടർ ഷിംന അസീസ് രംഗത്ത് വന്നിരിക്കുന്നു. ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; ന്നാ ഞാനും പോയി കേസ് കൊടുത്തു.
അസ്സൽ പടം. കുറച്ച് കാലം കാസർകോട് ജോലി ചെയ്ത വകയിൽ ആ സ്ലാങ്ങിലുള്ള ഡയലോഗുകൾ അൽപം നൊസ്റ്റാൾജിയയോടെ ശരിക്കും ആസ്വദിച്ചു. കുറേ കാലത്തിന് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയും ചിരിക്കുന്നത്.
ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ് ഈ സിനിമ. സംസാരവും ആ നാട്ടിൻപുറത്തെ 'പാമ്പ്' ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്. സ്ഥിരം കാണുന്ന എയറ് പിടുത്തത്തിനു പകരം ജഡ്ജിയുടെ കൗണ്ടറുകളിലും ഇടപെടലിലും പൊട്ടിച്ചിരിച്ച് പോകുന്ന നിമിഷങ്ങൾ നിറഞ്ഞ കോടതിസീനുകൾ. സമകാലിക രാഷ്ട്രീയത്തിനും സമകാലിക വിഷയങ്ങൾക്കും കൂടെ റോളുള്ള പടം. തീയറ്ററിൽ തന്നെ കാണുക. പരസ്യത്തിലെ രഹസ്യം അന്നേരം മനസ്സിലാവും...
https://www.facebook.com/Malayalivartha