Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ദേശീയ പതാക ഉയര്‍ത്തലിനിടെ അക്രമണവും ദാരുണ സംഭവവും...

14 AUGUST 2022 07:05 PM IST
മലയാളി വാര്‍ത്ത

സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. ആഘോഷങ്ങളോട് അനുബന്ധിച്ച് 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ദേശീയ പതാകയുടെ ഉപയോഗം, പ്രദര്‍ശനം, ഉയര്‍ത്തല്‍ എന്നിവ സംബന്ധിച്ച വിപുലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ദേശീയ പതാക കത്തിച്ച സംഭവത്തില്‍ വഴിക്കടവില്‍ ഒരാള്‍ അറസ്റ്റിലായിരിക്കുകയാണ്. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാക കത്തിച്ചത്.

വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പതാക കത്തിച്ചതിന് കാരണം പ്ലാസ്റ്റിക് നിര്‍മ്മിതമായതിനാലാണോയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകും.

അതിനിടെ മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്താനായി മേല്‍ക്കൂരയില്‍ കയറിയ അറുപത്തിയഞ്ചുകാരന്‍ കാല്‍വഴുതി വീണ് മരിച്ചു. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.മേല്‍ക്കൂരയില്‍ നിന്നുള്ള വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ് ലക്ഷ്മണ്‍ ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്നലെ രാവിലെയാണ് സംഭവം. ലക്ഷ്മണ്‍ ഷിന്‍ഡെ രാവിലെ 8 മണിയോടെ വീടിന്റെ മുകളില്‍ ദേശീയ പതാക ഉയര്‍ത്താനായി കയറിയതും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണിനെ മഹാരാഷ്ട്ര ജവഹറിലെ ആശുപത്രിയിലും പിന്നീട് നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. അപകട മരണം എന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 2002 ജനുവരി 26 ന് നിലവില്‍ വന്ന ഫഌഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുവേണം ദേശീയ പതാക ഉയര്‍ത്തല്‍. ഫ്‌ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണികള്‍ കൊണ്ട് പതാക നിര്‍മ്മിക്കാം. കൈകൊണ്ട് തുന്നിയതോ, കൈത്തറിയില്‍ നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മ്മിച്ചതോ ആയ പതാകകള്‍ ഉപയോഗിക്കാം.

ദേശീയ പതാക ദീര്‍ഘ ചതുരത്തിലുള്ളതാകണം. ഏത് വലുപ്പത്തില്‍ വേണമെങ്കിലും പതാക നിര്‍മ്മാക്കാമെങ്കിലും ഫഌഗ് കോഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അനുപാതം മാറാന്‍ പാടില്ല. പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക ഉയര്‍ത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും തികഞ്ഞ ആദരവോടെയായിരിക്കണം. കീറിയതും മുഷിഞ്ഞതുമായ തുണികളും മറ്റും പതാക നിര്‍മ്മാണത്തിന് ഉപയോഗിക്കരുത്. പതാക അലക്ഷ്യമായി എവിടെയും ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയല്‍ കൈകാര്യം ചെയ്യാനോ പാടുളളതല്ല.

മറ്റേതെങ്കിലും പതാകയ്ക്ക് ഒപ്പം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളതല്ല. തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്. തോരണം തുടങ്ങി അലങ്കാര രൂപത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. തറയിലോ നിലത്തോ തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്. പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല.

രാഷ്ടപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫഌഗ് കോഡില്‍ പരാമര്‍ശിച്ചിട്ടുള്ള വിശിഷ്ട വ്യക്തികള്‍ ഒഴികെ മറ്റാര്‍ക്കും വാഹനങ്ങളില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ല. മറ്റേതെങ്കിലും പതാകയ്ക്ക് അരികിലോ താഴ്ഭാഗത്തോ ദേശീയ പതാക ഉയര്‍ത്തരുതെന്നും ഫഌഗ് കോഡില്‍ പറയുന്നു. ദേശീയ പതാക താഴ്ത്തിയതിന് ശേഷം അലക്ഷ്യമായും കരുതലില്ലാതെയും ഉപേക്ഷിക്കാനും പാടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (10 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (27 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (2 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (3 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends