Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ നിശ്ചയം നടക്കാനിരിക്കെ ഓടയിലേക്ക് വീണ് പ്രതിശ്രുതവരന്റെ തലയിൽ കമ്പി തുളഞ്ഞ് കയറി: തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ യദുവിനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത് അരമണിക്കൂർ കഴിഞ്ഞ്:- വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പടികടന്നെത്തിയ ദുരന്തത്തിൽ പകച്ച് കുടുംബം

15 AUGUST 2022 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി, മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി തുളഞ്ഞ് കയറി. വള്ളിക്കോട് തിയറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. സംഭവത്തിൽ വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. അപകടം സംഭവിച്ച് അരമണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവാവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടിരുന്നു.

ബുധനാഴ്ച യദുവിന്റെ വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് നാട്ടിലെത്തിയത്. നിശ്ചയം കഴിഞ്ഞാൽ ഉടനെ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലായിരുന്നു നിനച്ചിരിക്കാതെ എത്തിയ ഈ അപകടം.


ചന്ദനപ്പള്ളി – കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയേറ്റർ ജംക്‌ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് ഇന്‍റര്‍ലോക്ക് പാകിയത്. ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ ഇന്റർലോക്കിൽ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം റോഡ് നിർമാണത്തിലെ അശാസ്ത്രീയത കണ്ടില്ലെന്ന് നടിച്ച പൊതുമരാമത്ത് വകുപ്പിന്റേതാതാണെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.

 

യദുവിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കാൻ നടപടിയുണ്ടാകണം. റോഡ് നിർമാണത്തിലെ ആശാസ്ത്രീയതെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം കഴിഞ്ഞ് യദുവിനെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (4 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (5 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (5 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends