Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുക   ലക്ഷ്യം .... തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നോളജ് സെന്റര്‍: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു

20 DECEMBER 2022 07:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയ അലുമ്നി അസോസിയേഷനെ മന്ത്രി അഭിനന്ദിച്ചു.

70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1958 ബാച്ച് ഡോ. രവീന്ദ്ര നാഥന്‍ നല്‍കിയ തുക ഉപയോഗിച്ചാണ് 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 നില കെട്ടിടം നിര്‍മ്മിച്ചത്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ജീവനക്കാരും അലുമ്‌നി അസോസിയേഷന്‍ നല്‍കും. ഗ്രൗണ്ട് ഫ്ളോറില്‍ എംആര്‍എസ് മേനോന്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഫസ്റ്റ് ഫ്ളോറില്‍ വിസി മാത്യു റോയ് മെഡിക്കല്‍ അക്കാദമിയും പ്രവര്‍ത്തിക്കും.

കേരള ആരോഗ്യ സര്‍വകലാശാലയുടെ സഹകരണത്തോടെ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഈ നോളജ് സെന്റര്‍ പ്രവര്‍ത്തിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോളജ് സെന്ററിന്റെ നേതൃത്വത്തില്‍ പുതിയൊരു ജേണലും പുറത്തിറക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണം നടത്തുന്നതിനും അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങള്‍ അവതിരിപ്പിക്കുന്നതിനും ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നതിനും കഴിയും.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, ഡോ. എം.വി. പിള്ള, ഡോ. ജോണ്‍ പണിക്കര്‍, ഡോ. ദിനേശ്, യു.എസ്.എ. കാര്‍ഡിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. രവീന്ദ്രനാഥന്‍, പ്രൊഫ. തങ്കമണി, അഡ്മിറല്‍ മുരളീധരന്‍, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends