പുനലൂരിൽ കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

പുനലൂരിൽ കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നത്. വാളക്കോട് ജമാഅത്ത് പള്ളിയിൽ നിർമാണത്തിലുള്ള വഞ്ചിപ്പെട്ടിയുടെ കോൺക്രീറ്റ് തട്ട് പൊളിക്കുന്നതിടെ അപകടത്തിൽ പെടുകയായിരുന്നു.
അതേസമയം പലകകളടക്കം ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ആലഞ്ചേരി ജുമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: സൈറാബാനു. മകൾ: ഹാദിയ. സംഭവത്തിൽ, പുനലൂർ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























