അവിഹിതം ഉണ്ടെന്ന് സംശയം; കൊച്ചിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; പിന്നാലെ, ഒന്നും അറിയാത്ത മട്ടില്‍ പോലീസ് സ്റ്റേഷനിൽ എത്തി പരാതിയും; ഒടുവിൽ ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ...

കൊച്ചിയിൽ അവിഹിതം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലിയാണ് മരിച്ചത്. തുടർന്ന് ഭര്‍ത്താവ് മഹേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം നടന്നത്. മാത്രമല്ല ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മഹേഷ് കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
ഇന്നലെ വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ മഹേഷ്‌കുമാര്‍ ഒന്നും അറിയാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുകയായിരുന്നു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവുമൊന്നിച്ച് പൊലീസ് വീട്ടില്‍ എത്തി. ഇതോടെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നി. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി എന്ന കാര്യം ഭര്‍ത്താവ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























