Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ആര്‍ത്തിമൂത്ത ജീവനക്കാര്‍ക്ക്. തൊള്ളയില്‍ തിരുകികെടുത്തത് 52 ശതമാനം കൂടുതല്‍ കുത്തുപാളയെടുത്തു .

28 JANUARY 2023 01:02 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണത്തിന് വില കുതിച്ചുയരുന്നത് പോലെയാണ് കേരളത്തിന്റെ കടവും ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ഉയരുന്നത്. ഒരു വര്‍ഷം കൊണ്ട് ശമ്പളത്തില്‍ അന്‍പത്തി രണ്ട് ശതമാനം വര്‍ധനയുണ്ടായത് കേരളത്തില്‍ മാത്രമാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാനായി കടംവാങ്ങിക്കുന്ന സംവിധാനമായി ധനകാര്യ വകുപ്പ് മാറിയോയെന്ന സംശയത്തിലാണ്.സംസ്ഥാനം മുന്‍പൊന്നും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ ധനകാര്യ പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. റവന്യു ചെലവിനു പോലും കടമെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരമൊരു അവസ്ഥയില്‍നിന്നു മാറി സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീകഷയിലാണ്. ബജറ്റ് വെറും പ്രഖ്യാപനവും പ്രസംഗവുമായി ഒതുങ്ങാതെ സംസ്ഥാനത്തിന്റെ ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴി തെളിക്കേണ്ടതാണെന്ന ബോധ്യം നിലവില്‍ വരേണ്ടതാണ് .

പ്രസ്താവനകള്‍കൊണ്ടും പ്രചാരണംകൊണ്ടും ധന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും  അതിനു ധീരവും കര്‍ശനവുമായ നടപടികളാണു വേണ്ടതെന്നും ബജറ്റ് അവലോകമ സമിതി വിലയിരുത്തുന്നു. 2018-19 വര്‍ഷങ്ങളിലെ പ്രളയവും പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും നമ്മുടെ സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. അതിനു പുറമെയാണ് യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച ഇന്ധന പ്രതിസന്ധി. ഇത് ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണു നയിക്കുന്നത്. ആഗോള രംഗത്തെ മാറ്റങ്ങളും കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗള്‍ഫില്‍നിന്ന് വന്‍തോതില്‍ പ്രവാസികള്‍ കേരളത്തിലേക്കു തിരിച്ചുവന്ന് മടങ്ങിപ്പോകാന്‍ കഴിയാത്ത വിധം വലിയ പ്രതിസന്ധിയില്‍ തുടരുന്നു. 14 ലക്ഷം പ്രവാസികളില്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ യാതൊരു ജോലിയുമില്ലാതെ കഷ്ടപ്പെടുകയാണ്.

1999-2000ലാണ് ഇതിനു മുന്‍പ് സംസ്ഥാനത്ത്  ഏറ്റവും വലിയ ധനകാര്യ പ്രതിസന്ധിയുണ്ടായത്. എ.കെ. ആന്റണി  അധികാരത്തിലേക്കു വന്ന സമയമായിരുന്നു അത്. തൊട്ടു മുന്‍പിലത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പള, പെന്‍ഷന്‍ വര്‍ധന ആയിരുന്നു അന്നും പ്രതിസന്ധിക്കു കാരണം. ഇന്നത്തെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനവും ശമ്പള, പെന്‍ഷന്‍ വര്‍ധന സൃഷ്ടിച്ച ഭീമമായ ബാധ്യതയാണ്. തുടര്‍ച്ചയായ ധന പ്രതിസന്ധിയുടെ കാരണം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കുന്ന ശമ്പള പെന്‍ഷന്‍ വര്‍ധനയാണെന്ന് 2012ലെ പബ്ലിക് എക്‌സപെന്‍ഡിചര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ആ കമ്മിറ്റി 3 പ്രധാന ശുപാര്‍ശകളാണു സമര്‍പ്പിച്ചത്. ശമ്പള, പെന്‍ഷന്‍ വര്‍ധന കേന്ദ്രത്തിലേതു പോലെ പത്തുവര്‍ഷത്തിലൊരിക്കലാക്കുക, സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കാതിരിക്കുക, സെക്യൂരിറ്റി, പൊതു നിരത്ത് വൃത്തിയാക്കല്‍, ശുചീകരണം തുടങ്ങിയ മേഖലകളില്‍ സ്ഥിരം ജീവനക്കാര്‍ക്കു പകരം പുറം ജോലി കരാറുകള്‍ ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു. എന്നാല്‍ ഈ ശുപാര്‍ശകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് അന്ന് ഉയര്‍ന്നത്.

ഇപ്പോള്‍ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരിച്ചതു കാരണം ചെലവില്‍ ഭീമമായ വര്‍ധനവാണ് ഉണ്ടായത്. 2020-21ല്‍ ശമ്പള- പെന്‍ഷന്‍  ചെലവ് 47,705 കോടി രൂപയായിരുന്നു. 2021- 22ല്‍ അത് 72,484 കോടിയായിവര്‍ധിച്ചു-  52 ശതമാനം വര്‍ധന. ഇതു താങ്ങാന്‍ കഴിയാതെ ട്രഷറി തകര്‍ന്നിരിക്കുന്നു.
  പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഏറ്റവും കൂടുതല്‍ റവന്യു കമ്മി ഗ്രാന്റ് അനുവദിച്ച ഒരു സംസ്ഥാനം കേരളമാണ്- അതാത് 53137 കോടി രൂപയാണ് കേരളം റവന്യു കമ്മിയായി കേരളം പറ്റിയിരി്ക്കുന്നത്. കിഫ്ബി വഴിയുള്ള കടം വാങ്ങലും സാമൂഹിക സുരക്ഷാ പെന്‍ഷനു വേണ്ടിയുള്ള കടം വാങ്ങലും ബജറ്റിനു പുറത്താണു നടക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ അവ ഉപയോഗിക്കുന്നത് ബജറ്റ് ആവശ്യങ്ങള്‍ക്കാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. അതുകൊണ്ട് ഈ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയാണെന്ന് സിഎജി പറയുന്നതും കൂടുതല്‍ വായ്പകളെടുക്കാന്‍ കേന്ദ്രം വിലക്കേര്‍പ്പെടുത്തുന്നതുമെന്നതാണ് വസ്തുത.

കാലാകാലങ്ങളില്‍ ധനകാര്യ വകുപ്പിലെത്തുന്ന ഉദ്യോഗസ്ഥരുടെ പിടിപ്പു കേടും അവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിന് മുഖ്യ പ്രധാന്യം നല്കുകയും ചെയ്യുന്നതാണ് ധനസ്ഥിതി മോശമാകാന്‍ ഇടയാക്കിയിട്ടുള്ളത്. പരിശീലനം സിദ്ധിച്ച സാമ്പത്തിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ധനകാര്യ വകുപ്പ് പുനസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. ക്ലാര്‍ക്ക്ായി സര്‍വ്വിലെത്തുന്ന വ്യക്തിയാണ് സംസ്ഥാനതിന്റെ ധനകാര്യ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനായി നികുതി പിരിവ് ഊര്‍ജ്ജിതമാക്കുകയും അവര്‍ക്ക് ലഭിക്കാനുള്ള ഫീസിനങ്ങളില്‍ വ്യത്യാസം വരുത്തുകയും ചെയ്യേണ്ടതാണ്.

അതുപോലെ പെന്‍ഷന്‍ വിതരണത്തിനുള്ള ഭീമമായ തുകയില്‍ കുറവു വരുത്തുകയോ, പെന്‍ഷന്‍ ഏകീകരിക്കുകയോ വേണമെന്ന ആവശ്യവുമുയരുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്‌കരണം പോരെന്നും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ശമ്പളവും ആനുകൂല്യവും നല്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. അതും കൂടി അംഗീകരിച്ചു കൊടുത്താല്‍ കേരളത്തില്‍ മുഖ്യമന്ത്രിക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തും. ആഡംബര്‍ വാഹനങ്ങള്‍ വാങ്ങി കൂട്ടുന്നതിലും പാര്‍ട്ടിയിലെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ പണം വീതിച്ചു കൊടുക്കുന്നതിലും പുലര്‍ത്തുന്ന ശ്രദ്ധ നികുതി നികുതിയിതര വരുമാന സ്രോതസുകളില്‍ നിന്ന് കണ്ടെത്താനും ധൂര്‍ത്ത് കുറയ്ക്കാനുമുള്ള ശ്രമങ്ങളുണ്ടായാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (2 minutes ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (7 minutes ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (45 minutes ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (51 minutes ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (1 hour ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (1 hour ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (2 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (3 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (3 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (3 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (4 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (4 hours ago)

Malayali Vartha Recommends