മദ്യലഹരിയിൽ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍ ; സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇയാൾക്കെതിരെ രണ്ടു കേസുകൾ കണ്ണൂരിലും

കണ്ണൂരിൽ യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം യുവതിയെ കടന്നുപിടിച്ചതിനാണ് കാഞ്ഞങ്ങാട്ടിൽ പോലീസുകാരന്‍ അറസ്റ്റിലായത്. സംഭവത്തിൽ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി പി.വി. പ്രദീപനാണ് അറസ്റ്റിലായത്. മാത്രമല്ല മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പറയുന്നു. മാത്രമല്ല അറസ്റ്റിലായ ഇയാള്‍ കണ്ണൂരിലെ എ.ആര്‍. ക്യാമ്പിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതോടെ മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തത്.
അതേസമയം പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റി. എന്നാൽ സമാനമായ പരാതി ഇയാള്‍ക്കെതിരേ കണ്ണൂര്‍ ജില്ലയിലും ഉണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തെ രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























