കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍

കൂടത്തായി കൂട്ടക്കൊലപാതക കേസ്....മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍
കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നന്‍ കോടതിയില്‍ മൊഴി നല്‍കി.
പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാര്‍ മുമ്പാകെ അറിയിച്ചു.
റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഫോറന്‍സിക് വിഭാഗത്തിലെ ഡോ. ആര്‍.സോനു ആയിരുന്നെന്നും അദ്ദേഹം മരിച്ചതിനാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം സ്വീകരിച്ചത് താനായിരുന്നുവെന്നും ഡോ.പ്രസന്നന്‍ മൊഴി നല്‍കുകയും ചെയ്തു.
മരണകാരണം സയനൈഡാണെന്ന് സംശയരഹിതമായി തെളിഞ്ഞിരുന്നുവെന്നും അറിയിച്ചു. 2011 സെപ്തംബറില്‍ ജോളി, റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. റോയി തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. കൂടത്തായിയില്‍ 2002മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha


























