നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു....

നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്.
അച്ചന്‍കോവിലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ ഇരുമുടിക്കൊപ്പം തലയിലേന്തി നെല്‍ക്കതിരുകള്‍ സന്നിധാനത്ത് എത്തിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ സൂക്ഷിച്ചിരിക്കുന്ന നെല്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി പൂജിക്കും. നെല്‍ക്കറ്റകള്‍ ആഘോഷപൂര്‍വം ശ്രീകോവിലില്‍ കൊണ്ടുപോയി വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും.
തുടര്‍ന്ന് ശ്രീകോവിലിലും സോപാനത്തും നെല്‍ക്കതിരുകള്‍ കെട്ടിയശേഷം തന്ത്രി കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും.
ചടങ്ങുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ.എ. അജികുമാര്‍ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്യും. പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10ന് നടയടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























