Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം... സമൂഹമാദ്ധ്യമ ലോകത്ത് തരം​ഗമായി ലക്ഷദ്വീപ്... ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ... സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി..

09 JANUARY 2024 04:20 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരം​ഗമായി ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഗൂ​ഗിളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് ​ഗൂ​ഗിളിൽ തിരയുന്നത്. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം വർദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്‌ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

 

ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‌ലക്ഷദ്വീപിന്റെ മണൽത്തരികളിലൂടെ പ്രധാനമന്ത്രി നടക്കുന്നതിന്റെയും, കടലിലേക്ക് നോക്കി നിൽക്കുന്നതിന്റെയും ,ദ്വീപിന്റെ ആകാശദൃശ്യവുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ തരം​ഗം സൃഷ്ടിച്ചിരുന്നു.അതെ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ ലക്ഷദ്വീപിലെ ടൂറിസം വികസനത്തെ പ്രോൽസാഹിപ്പിച്ച് ഇസ്രയേൽ.കടൽജലശുദ്ധീകരണ പദ്ധതി നാളെ ആരംഭിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ പരസ്യ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ ഇസ്രയേൽ എംബസി സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമർശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാലദ്വീപിനെ ബഹിഷ്‌ക്കരിക്കണം എന്ന സാമൂഹ്യ മാധ്യമ പ്രചാരണത്തിനിടെ ദ്വീപിലേക്കുള്ള ബുക്കിംഗുകൾ ഈസ് മൈ ട്രിപ്പ് റദ്ദാക്കി.

 

ഇന്ത്യൻ ഹൈക്കമ്മീഷണറെ മാലദ്വീപും വിളിച്ചു വരുത്തി.നേരത്തെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മാലദ്വീപ് ഭരണകൂടത്തെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇന്ത്യ തുടർ നടപടികളെ കുറിച്ച് ആലോചിക്കും.സമൂഹമാധ്യമങ്ങളിൽ മാലദ്വീപ് സർക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്. ബോയ്‌കോട്ട് മാലദ്വീപ്, എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലന്റ്‌സ് എന്നീ ഹാഷ്ടാഗുകൾ എക്‌സിൽ തരംഗമാണ്. നിരവധി പേർ മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കി. ഇതുവരെ 8000 ഹോട്ടൽ ബുക്കിംഗുകളും 2500 വിമാനടിക്കറ്റ് ബുക്കിംഗും ക്യാൻസൽ ചെയ്തതായാണ് റിപ്പോർട്ട്.മാലദ്വീപ് ഇന്ത്യക്കെതിരെ തിരിയുന്നത് കോൺഗ്രസ് ആയുധമാക്കുകയാണ്. അയൽ രാജ്യങ്ങളിൽ ചൈന പിടിമുറുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മനീഷ് തിവാരി എംപി വിമർശിച്ചത്,

ദക്ഷിണേഷ്യയിൽ ഇപ്പോൾ ഇന്ത്യക്ക് എന്ത് സ്വാധീനമാണുള്ളതെന്ന് മനീഷ് തിവാരി ചോദിച്ചു.ഇന്ത്യ ബന്ധത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയിലെത്തി. 5 ദിന പര്യടനത്തിൽ സുപ്രധാന കരാറുകൾ ഒപ്പിടും. ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ച മന്ത്രിമാർക്കെതിരെ മാലദ്വീപിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (19 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (27 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (48 minutes ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (2 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (5 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (6 hours ago)

Malayali Vartha Recommends