അഞ്ചു രൂപ ബാക്കി ചോദിച്ച മലയാളി യുവാവിനെ മേട്ടുപ്പാളയത്ത് ബസ് തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ബസ്സില്‍ നിന്നും ബാക്കി 5 രൂപ ചോദിച്ച മലയാളി യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തല്ലിച്ചതച്ചു. മേട്ടുപ്പാളയം റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിലെ ടെക്നീഷ്യന്‍ കെ.എസ് ബിനീഷിനാണ് (27) മര്‍ദ്ദനമേറ്റത്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും നിന്നും ഉക്കടത്തേക്കുള്ള സര്‍ക്കാര്‍ ടൗണ്‍ബസ് 24 ലെ യാത്രക്കിടെയായിരുന്നു സംഭവം. 5 രൂപ ടിക്കറ്റിനായി ബിനീഷ് 10 രൂപയാണ് കണ്ടക്ടര്‍ക്ക് നല്‍കിയത്.
ഇറങ്ങുമ്പോള്‍ ബാക്കി വാങ്ങാനാണ് ബിനീഷിനോട് കണ്ടക്ടര്‍ പൊള്ളാച്ചി സ്വദേശി രവിചന്ദ്രന്‍ നിര്‍ദേശിച്ചത്.
ഇതനുസരിച്ച് ഇറങ്ങുമ്പോള്‍ ബാക്കി ചോദിച്ചപ്പോള്‍ കണ്ടക്ടറുടെ പക്കല്‍ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് ബിനീഷ് പറഞ്ഞു.തിരക്കാണെങ്കില്‍ ഇറങ്ങിക്കൊള്ളാനും ചില്ലറ വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡ് വരെ വരണമെന്നും കണ്ടക്ടര്‍ പരുഷമായി പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ മറ്റു യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറും ഡ്രൈവര്‍ രവികുമാറും ചേര്‍ന്ന് ബിനീഷിനിനെ മര്‍ദ്ദിക്കുകയായിരുന്നു. അവശനായ ബിനീഷിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിനീഷിന്റെ വലതു കയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























