Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

41,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം ഇടിച്ചു താഴ്ന്നു; ശക്തമായ ശബ്ദവും വിറയലും; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി നടത്തിയ ഏത് നീക്കവും രാജ്യത്തിന് വെല്ലുവിളി; ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറ് മാത്രമെന്ന് വിമാനകമ്പനി പറയുമ്പോഴും ശക്തമായി ഇടപെട്ട് പ്രധാനമന്ത്രിയും

27 APRIL 2018 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിലുണ്ടായ സാങ്കേതിക പ്രശ്‌നം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായ സംഭവത്തില്‍ കര്‍ണാടക പൊലീസും ഏവിയേഷന്‍ മന്ത്രാലയവും അന്വേഷണം തുടങ്ങി. ഓട്ടോ പൈലറ്റ് സംവിധാനത്തിനുണ്ടായ പിഴവാണ് പ്രശ്‌നകരാണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട് ഈ സാഹചര്യത്തില്‍ പൈലറ്റുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയെ വകവരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം.

ന്യൂഡല്‍ഹിയില്‍നിന്ന് കര്‍ണാടകത്തിലെ ഹുബ്ലിയിലേക്കുള്ള യാത്രയില്‍ രാഹുലിനൊപ്പം സഞ്ചരിച്ച കൗശല്‍ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയിട്ടുള്ളത്. വിമാനത്തിന് അപ്രതീക്ഷിതമായി സാങ്കേതിക തകരാറുണ്ടായെന്നും പ്രതികൂല കാലാവസ്ഥയല്ല ഇതിന് കാരണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാഹുലിനെ ഇല്ലായ്മ ചെയ്യാന്‍ മനപൂര്‍വ്വം നടത്തിയ സാങ്കേതിക തിരിമറിയാണ് പ്രശ്‌നത്തിന് കാരണമെന്നും ആരോപിക്കുന്നു. പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായുമാണ് പരാതി.

പ്രസന്നമായ കാലാവസ്ഥയായിരുന്നു ഈ സമയത്ത്. കാറ്റോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടനല്‍കുന്നത്. അതിനിടെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചുവെന്നും അറിയാന്‍ കഴിഞ്ഞു. രണ്ടു തവണ വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും മൂന്നാം തവണയാണ് സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞതെന്നും കര്‍ണാടക ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയുണ്ടായെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ഈ വിഷയം കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സജീവ ചര്‍ച്ചയാക്കും. 41,000 അടി ഉയരത്തിലൂടെ സഞ്ചരിക്കുമ്‌ബോഴാണ് വിമാനത്തിന് തകരാറ് സംഭവിക്കുന്നത്.

രാഹുല്‍ഗാന്ധിയെക്കൂടാതെ നാലുപേരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് രാഹുല്‍ പ്രത്യേക വിമാനത്തില്‍ കര്‍ണാടകത്തിലേക്ക് വന്നത്. എന്നാല്‍ ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ തകരാറുണ്ടായെന്നും പൈലറ്റ് അപ്പോള്‍ തന്നെ ഓട്ടോമറ്റിക് മോദിലേക്ക് മാറിയെന്നും വിമാന കമ്ബനി വിശദീകരിക്കുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പാണ് തകരാറുണ്ടായത്. വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ബോധപൂര്‍വം എന്തോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി ഷക്കീര്‍ സനദി നല്‍കിയ പരാതി ലഭിച്ചതായി ഹുബ്ബള്ളിധാര്‍വാഡ് പൊലീസ് ഡി.സി.പി രേണുക സുകുമാറും അറിയിച്ചു. മൂന്നാമത്തെ ശ്രമത്തില്‍ പകല്‍ 11.25നാണ് വിമാനം ഹുബ്ബള്ളിയില്‍ ഇറങ്ങിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യാത്രയില്‍ അസ്വാഭാവികമായ പലതും സംഭവിച്ചതായി വിമാന ജീവനക്കാരും പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. പൈലറ്റിന്റെ നിയന്ത്രണത്തില്‍നിന്ന് ഓട്ടോപൈലറ്റ് (സ്വയം പറക്കല്‍)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടന്‍ പൈലറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്ന് ഡി.ജി.സി.എ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ഗാന്ധിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. വിടിഎവിഎച്ച് ഫാല്‍ക്കണ്‍ 2000 വിമാനമാണ് വിവാദത്തില്‍ പെടുന്നത്. റെലിഗെയര്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് ഈ വിമാനം. 2001ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (13 minutes ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (26 minutes ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (28 minutes ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (38 minutes ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (41 minutes ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (2 hours ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (2 hours ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (2 hours ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (2 hours ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends