Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രശസ്തമായ അമർനാഥ് ഗുഹാക്ഷേത്രത്തിൽ ഹിമലിംഗം രൂപപ്പെട്ടു; ഈ വർഷം അമർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടും എന്ന് വിലയിരുത്തൽ

04 MAY 2018 12:08 PM IST
മലയാളി വാര്‍ത്ത

പ്രശസ്തമായ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്‍ണമി നാള്‍ എത്തുമ്പോഴേക്കും ഹിമലിംഗം പൂര്‍ണരൂപത്തിലെത്തും. ഇതോടെ അമര്‍നാഥ് യാത്ര ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മുന്‍വര്‍ഷങ്ങളില്‍ രൂപം കൊണ്ടതിനേക്കാള്‍ ചെറുതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഹിമലിംഗം എന്നാണ് വിലയിരുത്തല്‍.

കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയര്‍ന്നതുമാണ് ഇത്തരത്തില്‍ ചെറുതാകാന്‍ കാരണമായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്നും 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുവാക്ഷേത്രമാണ് അമര്‍നാഥിലുള്ളത്. നിലവില്‍ അമര്‍നാഥിലേക്കുള്ള പാത കനത്ത മഞ്ഞ് വീണ് തടസപ്പെട്ടിരിക്കുകയാണ്. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും യാത്ര സുഗമമാക്കുന്നതിനായി പാതകള്‍ നേരെയാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അമര്‍നാഥ് ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് അമര്‍നാഥ് സന്ദര്‍ശിക്കുവാനായി എത്തിയത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ എത്തുന്ന ഹിമലിംഗത്തിന് ആറടിയിലധികം ഉയരമുണ്ടാകും. പൗര്‍ണമി മുതല്‍ കൃഷണപക്ഷത്തിലെ അമാവാസി വരെ ശിവന്‍ ഈ ഗുഹയില്‍ ഹിമലിംഗമായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശിവലിംഗത്തിന് പുറമെ ഗുഹയ്ക്കുള്‍ പാര്‍വതിയുടെയും ഗണപതിയുടേയും രൂപങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നും വിശ്വാസം ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends