അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ വെട്ടിച്ച് 65 കാരന്‍ വീടിനു മുകളില്‍ നിന്ന് ചാടി.... തട്ടിപ്പു നടത്തിയ പണമിടപാടുകാരന് ദാരുണാന്ത്യം

അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തില്‍ നിന്നും രക്ഷപ്പെടാനായി വീടിന്റെ മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ദാരുണാന്ത്യം. ഡല്‍ഹി വസന്ത് വിഹാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മകന്റെ വീടിനു മുകളില്‍ നിന്നാണ് 65കാരനായ പണമിടപാടുകാരന്‍ താഴേക്ക് ചാടിയത്. പോലീസ് എത്തിയതോടെ മുറിയ്ക്കുള്ളില്‍ കയറി 25 മിനിറ്റോളം ഒളിച്ചിരുന്ന പണമിടപാടുകാരന്‍ ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമാണ് താഴേക്ക് ചാടിയത്. വീരേന്ദര്‍ ദിംഗ്‌റ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ മകന്റെ വീട്ടില്‍ എത്തിയെന്നറിഞ്ഞ് പോലീസ് പിടികൂടാന്‍ എത്തുമ്പോഴാണ് ഈ സംഭവങ്ങള്‍.
എന്നാല്‍ ആത്മഹത്യ ചെയ്തുവെന്നതില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും വീരേന്ദറിന്റെ കുടുംബം ആലോചിച്ചു. തട്ടിപ്പ് കേസില്‍ സി.ആര്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വീരേന്ദറിനെതിരെ കേസ് നിലവിലുണ്ട്. ഒളിവിലായിരുന്ന ഇയാള്‍ വസന്ത് വിഹര്‍ ഇ ബ്ലോക്കിലെ മകന്റെ വീട്ടിലെത്തിയതായി വിവരം ലഭിച്ച പോലീസ് വീട് വളയുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ ഓടി മുകള്‍ നിലയില്‍ കയറിയ ഇയാള്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. പിന്നീട് ടെറസില്‍ എത്തി താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പലരുടെയും പക്കല്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ ഇത് മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ കടുത്ത മാനസിക സമ്മര്‍ദ്ദിലായിരുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മരണത്തില്‍ സംശയം ഉയര്‍ന്ന സ്ഥിതിക്ക് കത്തിലെ കയ്യക്ഷരം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഏപ്രില്‍ 25നും സമാനമായ സംഭവം ഡല്‍ഹിയിലെ ലോധി കോളനിയില്‍ നടന്നിരുന്നു.
https://www.facebook.com/Malayalivartha
























