മതാചാര പ്രകാരം അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു , ഭർത്താവിന് എതിരെ കൊലക്കുറ്റവും ഫയൽ ചെയ്തു ; ദിവസങ്ങള്‍ക്ക് ശേഷം മരിച്ച യുവതി തിരിച്ചെത്തി

മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷം യുവതി തിരിച്ചെത്തി. നോയ്ഡയിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയതാണെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മരിച്ചെന്നുകരുതിയ 25 കാരി നീതുവാണ് കാമുകനൊപ്പം ഒളിച്ചോടി തിരിച്ചു വന്നത്.
ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്‌സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് കാണിച്ച് നീതുവിനെ രക്ഷിതാക്കൾ രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. തുടർന്ന് ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മകള്‍ കൊല്ലപ്പെട്ടെന്ന് പരാതിയും നൽകി.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു.
എന്നാൽ അന്വേഷണത്തിൽ യുവതിയുടെ ഭർത്താവിനും ബന്ധുക്കളും പങ്കില്ലെന്ന് വ്യക്തമായിരുന്നു.
അതേസമയം തുടർന്നുള്ള അന്വേഷണത്തിൽ ഇവരുടെ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് വാദിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ചോദ്യംചെയ്യലിൽ യുവതി ഇയാൾക്കൊപ്പം ഉണ്ടെന്നു സമ്മതിച്ചു.
ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ നീതു പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
അതേസമയം നീതുവിനെ പോലെ തോന്നിച്ച മൃതദേഹത്തില്‍ മുഖം കത്തിക്കരിഞ്ഞതിനാല്‍ നീതുവാണോ അല്ലയോ എന്ന് വ്യക്തമായിരുന്നില്ല. മൃതദേഹം മകളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോന നടത്താന്‍ മാതാപിതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെട്ടു. എന്നാൽ മകളുമായി സാമ്യമുള്ള ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഒരു യുവതിയുടെ ശരീരം കിട്ടിയതും തമ്മില്‍ ചേര്‍ത്തു വായിച്ചതോടെയാണ് ശാസ്ത്രീയമായ സ്ഥിരീകരണത്തിന് പോലീസ് പോകാതെ വന്നത്. അങ്ങിനെയാണ് അന്വേഷണം തുടങ്ങിയതും. അതേസമയം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha
























