Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഹിന്ദുമതത്തിന് വലിയ അപകടമാണ് ബി.ജെ.പിയും ആര്‍.എസ്.എസും വരുത്തിയത്; ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ല; രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും ബി.ജെ.പി നേതാക്കളാണ്; വിമര്‍ശനവുമായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

04 MAY 2018 03:39 PM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്തായി രാജ്യത്ത് ഹിന്ദുമത ആശയങ്ങള്‍ക്ക് വലിയ അപകടമാണ് ബി.ജെ.പിയും ആര്‍.എസ്.എസും വരുത്തിയതെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള ഏതെങ്കിലും വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിച്ചിട്ടുണ്ടോ എന്ന് സ്വരൂപാനന്ദ ചോദിച്ചു. പ്രഖ്യാപിച്ചതു പോലെ പാവങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കിയോ?, രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയോ? അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചോ? രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും ബി.ജെ.പി നേതാക്കളാണ്. അതേ സമയം അവര്‍ തന്നെയാണ് ഗോവധത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. അവര്‍ തന്നെയാണ് ബീഫ് കയറ്റുമതി ഇന്ത്യയുടെ മുഖത്തേറ്റ കളങ്കമാണെന്നും പറയുന്നതും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. എന്നാല്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളേക്കുറിച്ച് അദ്ദേഹം ഒന്നും പറയാനില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ചത് നീതിന്യായ സംവിധാനമാണ്. എന്നാല് ഹിന്ദുമതം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹം അനുഭവിക്കാനുണ്ട്. അസാറാമിന്റെ മകനേയും ശിക്ഷിക്കണം. ഹിന്ദുമതത്തില്‍ ഇതുപോലുള്ള ആള്‍ദൈവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends