Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണാടക സി.വി.രാമന്‍ നഗറില്‍ ഇരുപത്തയ്യായിരത്തിലധികം മലയാളി വോട്ടര്‍; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ കേരളത്തിലെ നേതാക്കളും

05 MAY 2018 10:04 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാനായി കേരളത്തിലെ നേതാക്കളും രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങി നിരവധി നേതാക്കളാണ് കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗളുരുവില്‍ എത്തിയത്. ബംഗളുരുവിലെ 14 മണ്ഡലങ്ങളില്‍ മലയാളി വോട്ടുകള്‍ നിര്‍ണായകമായതിനാലാണ് കേരള നേതാക്കളെ ഇറക്കിയുള്ള ഈ പ്രചരണ കോലാഹലം.

ബംഗളുരു നഗരത്തോട് ചേര്‍ന്നു കിടക്കുന്ന സി.വി രാമന്‍നഗര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ റോഡ്‌ഷോ പൊടിപൊടിക്കുന്നു. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരവങ്ങള്‍ക്കിടെ സ്ഥാനാര്‍ത്ഥി സമ്പത്ത് രാജിനൊപ്പമെത്തിയ നേതാവിനെ കണ്ടു തെരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലാണോ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു സി.വി.രാമന്‍ നഗറിലെ ഇന്നലത്തെ പ്രധാന പ്രചാരകന്‍. സംഗതി മറ്റൊന്നുംകൊണ്ടല്ല; ഇരുപത്തയ്യായിരത്തിലധികം മലയാളി വോട്ടര്‍മാരാണ് സി.വി രാമന്‍ നഗറില്‍ മാത്രമുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നും പ്രധാന നേതാക്കളെയെത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളുടെ തീരുമാനം. 

സി.വി രാമന്‍നഗറിന് പുറമെ കെ.ആര്‍. പുരം, ബാട്രായനപുര, ദാസറഹള്ളി, സര്‍വജ്ഞനഗര്‍, മഹാദേവപുര, ബി.ടി.എം. ലേഔട്ട്, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളി വോട്ടര്‍മാര്‍ ഏറെയുള്ളത്. ബൊമ്മനഹള്ളിയില്‍ മുപ്പതിനായിരത്തിലധികം മലയാളി വോട്ടര്‍മാരുണ്ട്. സര്‍വജ്ഞനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ മലയാളികളാണ് മത്സരരംഗത്തുള്ളത്. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഉമ്മന്‍ചാണ്ടിക്കൊപ്പം എം.പിമാരായ ശശി തരൂര്‍, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എന്നിവരും പ്രചരണ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണത്തിനായി അടുത്ത ആഴ്ച എത്തുന്നുണ്ട്. 
ബി.ജെ.പിയാകട്ടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ നാളുകളായി പ്രചാരണരംഗത്തുണ്ട്. പി.കെ കൃഷ്ണദാസ്, ബി.രാധാകൃഷ്ണ മേനോന്‍ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളില്‍ സജീവമാണ്. ജെ.ഡി.എസും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ പ്രചാരണത്തിനായി എത്തിച്ചിട്ടുണ്ട്. 

ബംഗളുരുവിലെ 28 മണ്ഡലങ്ങളിലായി 12 ലക്ഷത്തിലധികം മലയാളികളാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഐ.ടി, കച്ചവട മേഖലകളിലുള്ളവരാണ്. കടുത്ത മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ പലയിടത്തും മലയാളി വോട്ടുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുറപ്പാക്കാനുള്ള ശ്രമത്തിലാണ് എല്ലാ മുന്നണികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends