Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കത്വയിൽ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട എട്ടുവയസുകാരി പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം ; കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം

05 MAY 2018 10:27 AM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം. കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിൽ താനടക്കമുള്ള പ്രതികൾ നിരപരാധികളാണെന്നും, യഥാർഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യപ്രതി സാഞ്ചിറാമും, അദ്ദേഹത്തിന്റെ മകൻ വിശാലും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ തന്നെ പ്രതി ചേർത്തതും തനിക്കെതിരായ തെളിവുകളും കെട്ടിച്ചമച്ചതാണ്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, മാത്രമല്ല, തെറ്റ് ചെയ്യാത്ത ഞങ്ങൾക്കും നീതി കിട്ടണമെന്നും സാഞ്ചിറാം പറയുന്നു.

കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെയും സാഞ്ചിറാം എതിർത്തു. 221 സാക്ഷികളുള്ള കേസിൽ വിചാരണ ഛണ്ഡീഗഢിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സാഞ്ചിറാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിന്റെ വിചാരണയ്ക്കായി 265 കിലോമീറ്ററോളം അകലെയുള്ള ഛണ്ഡീഗഢിലേക്ക് സഞ്ചരിക്കുന്നത് പ്രയാസകരമാണെന്നും, സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാണെന്നും സാഞ്ചിറാം സുപ്രീംകോടതിയെ അറിയിച്ചു.


2018 ജനുവരിയിലാണ് കശ്മീരിലെ മുസ്ലീം നാടോടികളായ ബക്കർവാൾ വിഭാഗത്തിലെ എട്ടു വയസുള്ള പെണ്‍കുട്ടിയെ സാഞ്ചിറാം അടക്കമുള്ള പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends