Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണകൂടം കൊലപ്പെടുത്തിയെന്ന് ബിജെപിയുടെ വാദം ; ജീവിച്ചിരിക്കുന്നവരും ആത്മഹത്യചെയ്തവരും ഒപ്പം രോഗം മൂലം മരിച്ചവരും രക്തസാക്ഷികളുടെ ലിസ്റ്റിൽ

05 MAY 2018 11:03 AM IST
മലയാളി വാര്‍ത്ത

തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തിൽ കഴമ്പ്. കൊല്ലപ്പെട്ടെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആൾ ജീവനോടെ. കർണാടക തിരഞ്ഞെടുപ്പിനിടയിലാണ് വിവാദമായ സംഭവം.

കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ തങ്ങളുടെ 23 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്. എന്നാല്‍ ഇതിലെ ആദ്യ പേരുകാരൻതന്നെ ജീവനോടെയുണ്ട്.

ഉഡുപ്പിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ശോഭാ കരന്ത്ലാജെ കേന്ദ്രആഭ്യന്തര മന്ത്രാലത്തിന് അയച്ച പട്ടികയനുസരിച്ച്‌ അശോക് പൂജാരിയെന്നയാള്‍ 2015 സെപ്‌തംബര്‍ 20നു കൊല്ലപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരു ദേശീയ മാദ്ധ്യമം ഇയാളെ ഉഡുപ്പിയില്‍ നിന്നും കണ്ടെത്തിയതായി അവകാശപ്പെടുന്നു. ബജ്‌റംഗ്‌ദള്‍, ബി.ജെ.പി പ്രവര്‍ത്തകനായ തന്നെ 2015ല്‍ മോട്ടോള്‍ ബൈക്കിലെത്തിയ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്ന് ഇയാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താന്‍ 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. എല്ലാവരും വിചാരിച്ചത് താന്‍ മരിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ച്‌ വന്നു. രക്തസാക്ഷി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടത് അബദ്ധത്തിലാണെന്ന് കാട്ടി ശോഭാ കരന്ത്ലാജെ തന്നെ വിളിച്ചിരുന്നതായും അശോക് പൂജാരി വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായ് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബി.ജെ.പിയുടെ രക്തസാക്ഷി പട്ടികയിലുള്ളവരില്‍ 14 പേര്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചവരാണെന്നും ചിലര്‍ ആത്മഹത്യ ചെയ്‌തതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends