ബസിലെ യാത്രക്കാരെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ബലം കൂട്ടി ; ബിഹാറില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചെന്ന വാര്‍ത്ത വ്യാജം

ബിഹാറില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചെന്ന വാര്‍ത്ത വ്യാജം. ബിഹാറില്‍ മോത്തിഹാരിക്കു സമീപം ബസ് അപകടത്തില്‍പ്പെട്ട് 27പേര്‍ കൊല്ലപ്പെട്ടെന്ന് വ്യാഴയ്ച വൈകിട്ടോടെയാണ് ദുരന്തനിവാരണ വകുപ്പ് മന്ത്രി ദിനേശ് ചന്ദ്ര യാദവ് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. ഇതനുസരിച്ച് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
യാത്രക്കാര്‍ മരിച്ചിട്ടില്ലെന്ന ചമ്പാരന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് വന്നതോടെ തെറ്റു തിരുത്തി ഉപമുഖ്യമന്ത്രി രംഗത്തുവരികയായിരുന്നു. 32പേര്‍ സീറ്റ് ബുക്കു ചെയ്തിരുന്നെങ്കിലും 13 പേര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. ആകെ 13 പേരക്ക് പരിക്ക് പറ്റുക മാത്രമാണ് ചെയ്തത്.
മോത്തിഹാരിക്കു സമീപം തലകീഴായി മറിഞ്ഞ ബസ് കത്തി 27 പേര്‍ മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ബസിലെ യാത്രക്കാരെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ഇല്ലാതിരുന്നതാണ് സംശയങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ഇവര്‍ കയറേണ്ട സ്ഥലം എത്തുന്നതിനു മുന്‍പാണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന് കലക്ടര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























