Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി മലയാളികൾക്ക് ഇനി ആശ്വസിക്കാം ! ; വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പദ്ധതിയുമായി നോര്‍ക്കാ റൂട്ട്‌സ്

19 JANUARY 2019 04:40 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് യാത്രാ ഇളവ് പദ്ധതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണെന്നും ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ ഒമാന്‍ എയറിന്റെ വിമാനങ്ങളില്‍ പദ്ധതി യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക് രൂപം നല്‍കി. ഒമാൻ എയറിന്റെ വിമാനങ്ങളിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യാത്രാനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. യാത്ര നിരക്കിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ്, കുവൈറ്റ്, ഖത്തർ എന്നീ എയർ ലൈൻ കമ്പനികളുമായും ചർച്ച പുരോഗമിക്കുകയാണ്. ഇതിൽ ഖത്തർ എയർവേയ്സുമായി ഈ മാസം തന്നെ കരാർ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. യുഎഇയിൽ 2018 ആഗസ്റ്റ് ഒന്ന് മുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ 300ലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചു. സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച്, മോചിതരായവർക്ക് നാട്ടിൽ എത്താൻ സഹായിക്കുന്ന സ്വപ്ന സാഫല്യം പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു. ജയിൽ ശിക്ഷക്ക് ശേഷം ജന്മനാട്ടിൽ തിരികെയെത്താൻ കഴിയാതെ പ്രതീക്ഷയറ്റവർക്ക് തങ്ങളുടെ ഉറ്റവരുടെ അടുത്ത് മടങ്ങിയെത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. ചെറിയ കുറ്റകൃത്യങ്ങളിൽപ്പെട്ട് വിദേശത്തെ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് മതിയായ നിയമ സഹായം ലഭ്യമാക്കുവാൻ പദ്ധതി തയ്യാറാക്കി. പ്രവാസി നിയമ സഹായ സെൽ എന്ന പദ്ധതിയുടെ കീഴിൽ ലീഗൽ ലൈസൺ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ നോർക്ക റൂട്ട്സ് പ്രവാസികൾക്കായി സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസും ആരംഭിച്ചു. ഇതുവരെ അമ്പത് പേര്‍ക്ക് ഈ പദ്ധതിയിലൂടെ സൗജന്യസേവനം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (47 seconds ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (4 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (23 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (45 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (57 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

Malayali Vartha Recommends