Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ ശമ്പളവും ആനുകൂല്യവും നല്‍കിയില്ല; കമ്പനിക്ക് മുട്ടൻ പണി ; വിദേശ തൊഴിലാളിക്ക് അരക്കോടി നല്‍കാന്‍ വിധി

23 JANUARY 2019 09:45 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്ത... സൗദിയിൽ വിദേശ കമ്പനിക്കെതിരെ മുട്ടൻ പണി .സൗദിയിൽ വിദേശ തൊഴിലാളിക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാതിരുന്ന കമ്പനിക്കെതിരെ 150,000 റിയാൽ പിഴ പ്രത്യേക തൊഴിൽ കോടതി വിധിച്ചു.

ഇതുകൂടാതെ , തൊഴിലാളിക്ക് 2,70,000 റിയാല്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു . തുടർച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാതിരുന്ന കമ്പനിക്കെതിരെ തൊഴിലാളി നൽകിയ കേസിലാണ് കോടതി വിധി. റിയാദിലാണ് തൊഴിലാളിയുടെ കുടിശികയായ ശമ്പളവും സേവനാനന്തരാനൂകൂല്യവും ഉൾപ്പെടെ 270,000 റിയാല്‍ നല്‍കാന്‍ പ്രത്യേക തൊഴിൽ കോടതി വിധിച്ചത്.പ്രത്യേക തൊഴില്‍ കോടതി നിലവില്‍ വന്ന ശേഷം തൊഴില്‍ കേസുകൾ വേഗത്തിലാണ് തീർപ്പാക്കുന്നത്.

മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് തൊഴില്‍ നിയമം അനുസരിച്ച് തൊഴിലുടമക്കെതിരെ തൊഴിലാളി പരാതി നല്‍കിയത്. തുടര്‍ന്ന് തൊഴിലാളി മറ്റൊരു കമ്പനിയില്‍ ജോലിക്കു പ്രവേശിക്കുകയും ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം മൂന്ന് മാസം തുടര്‍ച്ചയായി വേതനം ലഭിച്ചില്ലങ്കില്‍ തൊഴിലുടമയെ അറിയിക്കാതെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്കു തൊഴില്‍ മാറ്റം നടത്താന്‍ തൊഴിലാളിക്ക് അവകാശമുണ്ട്.

ഇങ്ങനെ മാറുമ്പോള്‍ തൊഴിലാളിയ്ക്ക് നിയമ പരമായി ലഭിക്കേണ്ട അവകാശം റദ്ദാവില്ലന്നും ഇത് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥാനണെന്നും നിയമം സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തൊഴിലാളിക്ക് അനുകൂലമായ കോടതി വിധി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (22 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (44 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (56 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

Malayali Vartha Recommends