പ്രതിരോധ കുത്തിവെയ്പ്പെടുത്ത ഏഴ് വയസുള്ള ഇമിറാത്തി കുട്ടി മരിച്ചു
ദുബായിയിൽ പനി പ്രതിരോധ കുത്തിവെയ്പ്പെടുത്ത ഏഴ് വയസുള്ള ഇമിറാത്തി കുട്ടി മരിച്ചു .ദുബായിയിലെ അജ്മാനിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത് . സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ ദുബായ് സർക്കാർ തീരുമാനിച്ചു.പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസ് അന്വേഷിക്കാനായി വിദ്യഭ്യാസ വകുപ്പുമായി ചേര്‍ന്ന് കമ്മിറ്റി രൂപിക്കരിച്ചു. പകൽ കുത്തിവെപ്പെടുത്ത കുട്ടി സന്ധ്യക്കാണ് മരിച്ചത്.
ആരോഗ്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരാണ് സ്കൂള്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ കാര്യത്തില്‍ മികച്ച പരിശീലനം നേടിയ വിദഗ്ധരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി എന്നിട്ടും എങ്ങനെ മരണം സംഭവിച്ചുവെന്നതാണ് അന്വേഷണ വിധേയമാക്കുന്നത്.
https://www.facebook.com/Malayalivartha