Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

02 SEPTEMBER 2019 12:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്.

ഇന്ത്യയില്‍ എത്തിയതിനു ശേഷം വിദേശ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസുഖം വന്നാല്‍ ഇതുവരെ ചികിത്സനേടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ താമസിക്കാനെത്തിയ വിദേശികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലും ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിയിരുന്നു. ആശുപത്രികളില്‍ പ്രാഥമിക വിസ മെഡിക്കല്‍ വിസയാക്കി മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചിരുന്നില്ല.

ഇനി മുതൽ നിലവിലുള്ള വിസ പ്രകാരം അവര്‍ക്ക് രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നുള്ള ഒ.പി വിഭാഗത്തില്‍ നിന്നും ചികിത്സ തേടാം. പ്രാഥമിക വിസയുടെ മാനദണ്ഡങ്ങള്‍ പ്രകാരം രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകുന്നതുകൊണ്ടാണ് ഇത്തരം ഒരു ഇളവ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രോഗം വന്നത് ഇന്ത്യയിലെത്തുന്നതിനു മുൻപാണെങ്കിലും ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ താമസിക്കുന്നതിനിടെ രോഗബാധിതരായാല്‍ വിദേശ സഞ്ചാരികള്‍ക്ക് അവരുടെ വിസ മെഡിക്കല്‍ വിസയാക്കി മാറ്റേണ്ടിയിരുന്നു. ഇന്ത്യയിലെ പല ആശുപത്രികളും ഇത്തരം സൗകര്യങ്ങൾ ഇല്ല. മെഡിക്കല്‍ വിസയില്ലാത്തതിന്റെ പേരില്‍ വിദേശികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ അതിനാൽ സാധാരണയായിരുന്നു ..ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുൻപ് വിസ മെഡിക്കല്‍ വിസയാക്കി മാറ്റണമെന്നായിരുന്നു ആശുപത്രി ആവശ്യപ്പെട്ടിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച്‌ ഒ.പി. ചികിത്സ ആവശ്യമായ കേസുകളില്‍ നിലവിലുള്ള വിസ ഉപയോഗിച്ചുതന്നെ ചികിത്സ തേടാനാവും.

വിദേശ സഞ്ചാരികൾക്ക് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന സന്ദർഭത്തിലും അവരുടെ പ്രൈമറി വിസയുപയോഗിച്ചുതന്നെ ചികിത്സ തേടാനാവും. എന്നാല്‍, അവയമാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മെഡിക്കല്‍ വിസ നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സികിത്സകൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നതിനാൽ വിസ മാറ്റുന്നതിനുള്ള സാവകാശം രോഗിക്ക് ലഭിക്കും .

ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ രോഗത്തിന് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരികയാണെങ്കിൽ പ്രൈമറി വിസ മെഡിക്കല്‍ വിസയാക്കി മാറ്റുന്നതില്‍നിന്ന് വിദേശികളെ കഴിഞ്ഞവര്‍ഷം തന്നെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അത് കൂടുതല്‍ ഉദാരമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും പ്രൈമറി വിസ ബാധകമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിലെത്തുന്നതിന് മുന്നെ രോഗബാധിതനായിരുന്നെങ്കില്‍ക്കൂടി പ്രൈമറി വിസയില്‍ത്തന്നെ ആറുമാസത്തില്‍ കവിയാത്ത കിടത്തിച്ചികിത്സ തേടാനാവും. എന്നാല്‍, അവയവ ശസ്ത്രക്രിയക്ക് ഇത് ബാധകമാക്കിയിട്ടില്ല.

ചികിത്സ തേടുന്നതിന് വിസ മാറ്റണമെന്ന നിബന്ധന ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അസുഖം അപ്രതീക്ഷിതമായി സംഭവിക്കുന്നതായതിനാല്‍, ഇത്തരമൊരു നിയമം രോഗികളുടെ മനുഷ്യാവകാശം ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനാം ഉണ്ടായിരുന്നു . ഇപ്പോൾ അത്തരം വിമര്‍ശനങ്ങൾക്കാണ് മോദി സര്‍ക്കാരിന്റെ നടപടിയിലൂടെ മാറ്റം ഉണ്ടായത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends