Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ ബാധ ; അബുദാബിയിൽ വീണ്ടും മലയാളി മരിച്ചു, കാസർകോട് മേൽപറമ്പ് സ്വദേശി നസീറാണ് മരിച്ചത്, കോറോണയ്ക്ക് കീഴടങ്ങിയത് 50 മലയാളികൾ, താങ്ങാനാകാതെ ഗൾഫ് രാഷ്ട്രങ്ങൾ

06 MAY 2020 10:29 AM IST
മലയാളി വാര്‍ത്ത

കൊറോണ മൂലം നിരവധി പ്രവാസി മലയാളികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. ഇത് പ്രവാസികൾക്കിടയിൽ താങ്ങാവുന്നതിനും അപ്പുറമാണ്. ഇപ്പോഴിതാ അബൂദബിയിൽ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹം പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു. ഖബറടക്കം ഇന്ന് പുലർച്ചെ ബനിയാസ് ഖബർസ്ഥാനിൽ നടത്തുകയുണ്ടായി.

അതോടൊപ്പം തന്നെ ഇന്നലെ രണ്ട് മലയാളികൾ അബൂദബിയിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേത് വീട്ടിൽ എബ്രഹാം ജോർജ് (64), കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർ (60) എന്നിവരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കേരളം ലോകത്തിനു മുന്നിൽ തന്നെ മാതൃകയായി മാറുമ്പോൾ കേരളത്തിന്റെ തന്നെ നട്ടെല്ലായ പ്രവാസികളുടെ മരണം ഏറെ വേദനാജനകമാകുകയാണ്. ഇത്തരം സാഹചര്യത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഏറെ ആശങ്ക മുന്നോട്ട് വയ്ക്കുന്നു. എങ്കിലും കേരളം അതിനായി തന്നെ പൂർണ സജ്ജമായിക്കഴിഞ്ഞു.

നാളെമുതൽ നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തിരികെയെത്തിക്കുന്നത്. ഇതേതുടർന്ന് ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കുകയും ചെയ്യുന്നതായിരിക്കും. ഇത്തരം പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിൽ നിര്ണായകമാകയുകയാണ് സർക്കാരിന്റെ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (11 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (16 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (33 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends