Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...


രാഹുലിന് തിരിച്ചടി... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി... മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.... അറസ്റ്റിന് തടസ്സമില്ല.,.... കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...

ആഘോഷ ദിനങ്ങൾ തിരികെയെത്തി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

09 JULY 2020 01:32 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ആഘോഷ ദിനങ്ങൾ തിരികെയെത്തി. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ദുബായ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. കോവിഡ് രോഗ വ്യാപന പച്ഛാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുല ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

കോവിഡ് പച്ഛാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സും ഫ്ലൈ ദുബായിയും കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിമാനത്താവളത്തിൽ സന്ദർശനം നടത്തി.

ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീപാർക്കുകളിൽ ഒന്നായ ഐഎംജി വേൾഡ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. യുഎഇ നിവാസികൾക്ക് 20 ദിർഹം നിരക്കിൽ ഈ വിസ്മയലോകത്ത് പ്രവേശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. റൈഡുകൾക്ക് ഒരോന്നിനും 25 ദിർഹവും എന്ന ഓഫറും ഏതാനും നാളത്തേക്ക് മാത്രം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിൽ സുരക്ഷ ഒരുക്കിയും ദുബായ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ചുമാവും പ്രവർത്തിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

വീര സാഹസീക ലോകത്തെ കഥാപാത്രങ്ങൾക്കൊപ്പം ചുറ്റിയടിക്കാനും റൈഡുകളിൽ തിമിർത്തു മറിയനും സുവർണാവസരം തീർക്കുന്ന ഐഎംജി വേൾഡിൽ ഭക്ഷണ പ്രേമികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾക്കൊപ്പം വിവിധ കഫേകളിൽ രുചികൾ പരീക്ഷിക്കാനും അവസരമുണ്ട്. പാർക്ക് പൂർണമായും അണുനശീകരണം നടത്തിയതായും ഒരോ മണിക്കൂറിലും ഇതു തുടരുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജീവനക്കാരും സന്ദർശകരും മാസ്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട് . തെർമൽ സക്രീനിങ് നടത്തിയാകും പ്രവേശിപ്പിക്കുക. പ്രത്യേക സ്ഥലങ്ങളിലെല്ലാം സാനിറ്റൈസറുകൾ വച്ചിട്ടുണ്ടാകും. ഡോക്ടർ ഉൾപ്പെടെയുള്ള ഐഎംജി വേൾഡിന്റെ മെഡിക്കൽ സംഘവും സുസജ്ജമാണെന്നും അധികൃതർ അറിയിച്ചു.

ദുബായ് സമ്മർ സർപ്രൈസസിന് ഇന്നു തുടക്കമാകുകയാണ്. അടുത്ത മാസം 29 വരെ നീളുന്ന മേളയിൽ വിവിധ മേഖലകളിൽ ഉല്ലാസ പരിപാടികൾ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചാകും ആഘോഷം. യോഗ, ഷോപ്പിങ് മേളകൾ, നറുക്കെടുപ്പുകൾ, കുട്ടികളുടെ ഉല്ലാസ പരിപടികൾ, ക്രീക്, പാം ജുമൈറ എന്നിവിടങ്ങളിൽ കരിമരുന്നു പ്രയോഗം, ഭക്ഷ്യമേളകൾ, തുടങ്ങിയവ ഉണ്ടാകും. ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (9 minutes ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (16 minutes ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (19 minutes ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (28 minutes ago)

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്  (42 minutes ago)

മാലിന്യകൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍  (45 minutes ago)

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...  (2 hours ago)

സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം....  (2 hours ago)

കോടതിയിൽ തിരിച്ചടി.. മുൻകൂർ ജാമ്യാപേക്ഷ തള്ളി, കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി  (2 hours ago)

നാട്ടിലേക്ക് അവധിക്കു പോയത് അവസാന യാത്രയായി...  (2 hours ago)

ക​ണ്ണൂ​ർ സ്വദേശി കു​ഴ​ഞ്ഞു​വീ​ണ്  (3 hours ago)

KPCCയിൽ കൂട്ട ചർച്ച... രാഹുലിനെ പുറത്താകും സതീശൻ കട്ടകലിപ്പിൽ രണ്ടിലൊന്ന് ഇന്ന് അറിയണം..!  (3 hours ago)

ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  (3 hours ago)

ആയിരം പിണറായിക്ക് ഒരൊറ്റ അയ്യപ്പൻ...! കുലം മുടിയും രാഹുലിനെ തൊട്ട് കളിക്കണ്ട സഖാവേ.. നെഞ്ച് നീറി വീട്ടമ്മ പറയുന്നു...!  (3 hours ago)

കടൽ ഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.  (3 hours ago)

Malayali Vartha Recommends