Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇനി പഴയത് പോലെയല്ല, പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്, ഫാമിലി...ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്ന് ആഭ്യന്തര മന്ത്രാലയം

19 SEPTEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഉള്‍പ്പെടെ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത്. സാധാരണ പ്രവാസികള്‍ക്ക് അവര്‍ക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച തീരുമാനം.

നിലവില്‍ 800ല്‍ കുറവ് ശമ്പളമുള്ള പ്രവാസികളുടെ കുവൈറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും സ്ഥിതി എന്താകുമെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ. നിലവില്‍ 500 ദിനാറാണ് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം. അഥവാ ഒന്നേകാല്‍ ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. എന്നാല്‍ അത് 800 റിയാലായി ഉയര്‍ത്തുന്നതോടെ ഭൂരിപക്ഷം പ്രവാസികള്‍ക്കും ഇതിനുള്ള യോഗ്യത ഇല്ലാതായിത്തീരും.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ആര്‍ട്ടിക്ക് 17, 18 വിസകളിലുള്ള എല്ലാ പ്രവാസികള്‍ക്കും ഈ നിബന്ധന ബാധകമാവുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാമിലി വിസയ്ക്ക് അപേക്ഷ നല്‍കുന്ന പ്രവാസികള്‍ ശമ്പളം തെളിയിക്കുന്നതിന് ഒറിജിനല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതില്‍ 800 ദിനാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.

ഇതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വര്‍ക്ക് പെര്‍മിറ്റില്‍ 800 ദിനാര്‍ ഇല്ലെങ്കില്‍ അത് പരിഗണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ നിയമം നിലവില്‍ വരുന്നതോടെ മിക്കവാറും പേര്‍ക്ക് തങ്ങളുടെ കുടുംബക്കാരെ കുവൈറ്റിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരും. 800 ദിനാര്‍ ശമ്പളം വാങ്ങുന്നവരാണെങ്കില്‍ പോലും അത് വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അതുകൊണ്ട് കാര്യമുണ്ടാവില്ല.

ഉയര്‍ന്ന വരുമാനമുള്ളവരും കുടുംബത്തിന് കുവൈറ്റില്‍ മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യാന്‍ കഴിയുന്നവരുമായ പ്രവാസികള്‍ മാത്രം കുടുംബത്തെ കൊണ്ടുവന്നാല്‍ മതിയെന്ന നിലപാടാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

അതിനിടെ, ഏതാനും ചില രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈറ്റ് ദിനപ്പത്രമായ അല്‍ അന്‍ബാ തന്നെയാണ് ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്തത്. ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends