Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നിർണായക മണിക്കൂറുകൾ, ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിലെ മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം, കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്തു, ഒടുവിൽ സംഭവിച്ചത്

21 SEPTEMBER 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന നിർണായക സന്ദർഭങ്ങളിൽ വിമാനം അടിയന്തര ലാൻഡിങ് നടത്താറുണ്ട്. ഇപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ ജിദ്ദയിലേക്കുള്ള പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിങ് നടത്തിയിരിക്കുകയാണ്. മലയാളിയായ ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചത്. തുടർന്ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള പുറപ്പെട്ട എയർ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

സ്വകാര്യ ഗ്രൂപ്പില്‍ പേര് രജിസ്റ്റർ ചെയ്തു ഉംറ നിർവഹിക്കാൻ വേണ്ടി സൗദിയിലേക്ക് വരുമ്പോൾ ആണ് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. മലപ്പുറം സ്വദേശിനിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർക്കൊപ്പം ഭർത്താവും മരുമകനും കൂടെയുണ്ടായിരുന്നു. യാത്ര തുടങ്ങി ഏതാനും സമയത്തിനുള്ളിൽ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത തുടങ്ങി.

വിമാനത്തില്‍ പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം ആണ് വിമാനം അടിയന്തര ലാന്റിംഗ് നടത്തിയത്. ഒടുവിൽ റിയാദ് എയര്‍ ഇന്ത്യ മാനേജര്‍ ഇടപെടൽ നടത്തി റിയാദില്‍ അടിയന്തര ലാന്റിംഗിനുള്ള അനുമതി നൽകുകയായിരുന്നു. റിയാദ് കിംദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്താവളത്തിലും മെഡിക്കൽ സംഘം ഇവരെ പരിശോധിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദിലെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷുറന്‍സില്ലെന്ന പേരില്‍ തിരിച്ചയച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. ഉംറക്ക് വരുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ എടുക്കണം. ഇത് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. സുഖം പ്രാപിച്ച ഇവർ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു . മകളാണ് ആശുപത്രിയില്‍ കൂടെ നിന്നത്. ഭർത്താവും മരുമകനും ജിദ്ദയിലേക്ക് പോയിരുന്നു.

അതുപോലെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചിരുന്നു.
മസ്കത്ത് വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ തന്നെ ചിറകിൽ നിന്നു പുക ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതിനാൽ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിരുന്നു. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (17 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (20 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (31 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (41 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends