Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

20 വര്‍ഷത്തിനിടെ ദമ്പതികള്‍ 40 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, 10 വര്‍ഷമായി പ്രദേശത്ത് നിന്നും അകന്നു നിന്ന മഴ ആ വിളികേട്ട് എത്തി!

16 MAY 2019 01:17 PM IST
മലയാളി വാര്‍ത്ത

ബ്രസീലില്‍ ഫോട്ടോഗ്രാഫറായിരുന്നു സാല്‍ഗാഡോ. രാജ്യാന്തര മാസികകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താന്‍ ലോക സഞ്ചാരത്തിലായിരുന്നു സാല്‍ഗാഡോ. റുവാണ്ടന്‍ വംശഹത്യ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കും വന നശീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ശേഷം സാല്‍ഗാഡോ ബ്രസീലിലേയ്ക്ക് മടങ്ങിയെത്തി.

സ്വന്തനാട്ടിലെ ഇടതൂര്‍ന്ന മഴക്കാടുകള്‍ മനസ്സില്‍ ഓമനിച്ച് തിരികെ എത്തിയ സാല്‍ഗാഡോ കണ്ടത് മുറിച്ചുമാറ്റപ്പെട്ട മരങ്ങളും വരള്‍ച്ചയും മണ്ണിടിച്ചിലും. ലോകത്തിന്റെ പല ഭാഗത്തും താന്‍ കണ്ട ദുരന്തം സ്വന്തം നാട്ടിലും സംഭവിക്കുകയായിരുന്നു എന്ന് സാല്‍ഗാഡോക്ക് മനസ്സിലായി.

ഭൂമിയെ സംരക്ഷിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ദിനങ്ങളായിരുന്നു പിന്നീട്. 1995-ല്‍ സാല്‍ഗാഡോയും ഭാര്യയും ചേര്‍ന്ന് മരങ്ങള്‍ നടാന്‍ ആരംഭിച്ചു. ആദ്യം വീടിന് ചുറ്റുമുള്ള ഏതാനും ഹെക്ടര്‍ മേഖലയില്‍ മാത്രം മരം നടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ തൈകള്‍ നട്ടുതുടങ്ങിയതോടെ അതൊരു ദിനചര്യയായി മാറി. വൈകാതെ മിനാസ് ഷെറീസിലെ മഴക്കാടുകള്‍ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാന്‍ തുടങ്ങി.

പിന്നാലെ വോളന്റിയര്‍മാരും പരിസ്ഥിതി സ്‌നേഹികളും സാല്‍ഗാഡോയുടെയും ഭാര്യയുടെയും ഉദ്യമത്തില്‍ പങ്കാളികളായി. ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച കാടിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെറാ എന്ന എന്‍ജിഒ ആരംഭിച്ചു. വനനശീകരണം സംഭവിച്ച 17000 ഏക്കര്‍ പ്രദേശം പൂര്‍വ സ്ഥിതിയിലാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഈ സംഘടന വഴിയാണ് വോളന്റിയര്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടിപ്പിച്ചതും വൃക്ഷത്തെകള്‍ നട്ടതും.

തുടര്‍ന്ന് 1999 മുതല്‍ ഇതുവരെയുള്ള 20 വര്‍ഷത്തിനിടെ ഈ ലക്ഷ്യം അവര്‍ സാധിച്ചു. ഇതിനായി നട്ടവയാണ് ഈ 40 ലക്ഷം മരങ്ങളും. വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത് വളരും മുന്‍പ് 2001-ല്‍ എടുത്ത ചിത്രവും 2019-ലെ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തി സാല്‍ഗാഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

1995-ല്‍ നട്ട മരങ്ങള്‍ വളര്‍ന്നതോടെ 1999-ലാണ് ഏകദേശം 10 വര്‍ഷക്കാലം അകന്നു നിന്ന മഴ ഇവിടേക്കു തിരികെയെത്തിയത്. പക്ഷേ ഈ മഴയും പ്രദേശത്താകെ പച്ചപ്പു വിരിയിക്കാന്‍ മതിയാകുമായിരുന്നില്ല. അതിനാല്‍ മരങ്ങള്‍ക്കൊപ്പം മഴക്കുഴികളും നിര്‍മിച്ചുതുടങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (58 minutes ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (1 hour ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (1 hour ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (1 hour ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (1 hour ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (1 hour ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (2 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (2 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (2 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (2 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (2 hours ago)

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം... പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യത  (2 hours ago)

ഓഖിയും പ്രളയവും ശബരിമലയും ചര്‍ച്ച് ആക്ടും പള്ളിത്തര്‍ക്കവും പെരിയ ഇരട്ടക്കൊലപാതകവും കര്‍ഷക ആത്മഹത്യകളും ഒന്നും മറന്നില്ല ജനം  (2 hours ago)

Malayali Vartha Recommends