Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കൈകള്‍ രണ്ടുമില്ലാതെ ജനിച്ച് ആകാശത്തിനപ്പുറം വളര്‍ന്ന ജെസ്സീക്ക കോക്‌സ്

18 MAY 2019 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പൈലറ്റാണ് ജെസ്സീക്ക കോക്‌സ്..''മറ്റ് പൈലറ്റുകള്‍ കൈ ഉപയോഗിക്കുന്നിടത്ത്, ഞാനെന്റെ കാലുകളാണ് ഉപയോഗിക്കുന്നത്.. അത്രേയുള്ളൂ..'' ജെസ്സീക്ക ആത്മവിശ്വാസത്തോടെ പറയുന്നു. വലതു കാലെടുത്ത് യോക്കില്‍ വയ്ക്കുന്നതും ഇടതുകാലെടുത്ത് വെച്ച്, ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതുമെല്ലാം അവളെ സംബന്ധിച്ച് വളരെ സ്വാഭാവികമാണ്.

അരിസോണ സ്വദേശിയായ ജസീക്ക കൈകളില്ലാതെയാണ് ജനിച്ചത്. തന്റെ ജനനത്തെ കുറിച്ച് ജസീക്ക ഇങ്ങനെയാണ് പറയുന്നത്, 'അമ്മ വളരെ സ്വാഭാവികമായി ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതാണ്. പക്ഷെ, എന്റെ ജനനം അവരെ ഞെട്ടിച്ചുകളഞ്ഞു. പ്രത്യേകിച്ച് അമ്മയ്ക്ക്. നിങ്ങളുടെ കുഞ്ഞിന് രണ്ട് കൈകളുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അമ്മ തകര്‍ന്നുപോയി' !

അരിസോണ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയതോടെ ജെസീക്ക പൈലറ്റാകാനുള്ള ശ്രമങ്ങളാരംഭിച്ചു. കൈകളില്ലാത്തത് തന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും ഒരു തരത്തിലും തന്നെ വലച്ചിട്ടില്ലെന്നാണ് ജസീക്ക പറയുന്നത്. അവള്‍ക്കുണ്ടായ ധൈര്യത്തിനും കരുത്തിനും അവള്‍ നന്ദി പറയുന്നത് തന്റെ മാതാപിതാക്കളോടാണ്. എവിടെയും സഞ്ചരിക്കാനും തനിക്ക് ധൈര്യം തന്നത് അവരാണ് എന്നും ജെസീക്ക ഓര്‍ക്കുന്നു.

കുഞ്ഞുനാളില്‍ ഓരോ തവണ വിമാനത്തില്‍ പറക്കുമ്പോഴും ജെസീക്കയ്ക്ക് പേടി തോന്നുമായിരുന്നു. അവള്‍ എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു യാത്രയിലാണ്, ഒരു പൈലറ്റ് ജെസീക്കയെ വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അപ്പോഴാണ്, എന്തിനെ നമുക്ക് ഭയമുണ്ടോ അതിനെ നമ്മള്‍ അടുത്ത് കാണുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ജെസീക്ക തിരിച്ചറിയുന്നത്. അങ്ങനെയേ ഭയമില്ലാതെയാകൂ എന്നും അവളന്ന് മനസിലാക്കി.

2005 -ല്‍ ജെസീക്ക പൈലറ്റാകാനുള്ള ശ്രമങ്ങളാരംഭിച്ചു. പക്ഷെ, അത് ഒട്ടും എളുപ്പമായിരുന്നില്ല. വളരെ, അര്‍പ്പണമനോഭാവമുള്ള ഒരു പരിശീലകനെ അവള്‍ക്ക് കിട്ടിയാലേ പറ്റുമായിരുന്നുള്ളൂ. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനം.. പല പരിശീലകരും ആത്മാര്‍ത്ഥമായി അവള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.. തെറ്റുകള്‍ക്കും വീഴ്ചകള്‍ക്കുമൊടുവില്‍ അവള്‍ തന്റെ കാലുകളുപയോഗിച്ച് വിമാനം പറത്താനുള്ള കഴിവ് നേടിയിരുന്നു.

വെല്ലുവിളി അപ്പോഴും അവസാനിച്ചിരുന്നില്ല. തനിക്ക് ചേരുന്ന ഫ്‌ലൈറ്റ് തന്നെ വേണം.. ലൈസന്‍സ് വേണം അങ്ങനെ... അങ്ങനെ... പക്ഷെ, 2008 -ല്‍ ഫെഡറല്‍ ഏവിഷേയന്‍ അഡ്മിനിസ്‌ട്രേഷന്‍ യൂറോപ്പിലേക്ക് വിമാനം പറത്താനുള്ള അനുമതി നല്‍കി ജെസീക്കയ്ക്ക്, അതോടെ അവളുടെ സ്വപ്നങ്ങള്‍ക്കിനി പറക്കാം എന്നായി.. ഒരുപാട് ചോദ്യങ്ങള്‍, ഒരുപാട് സംശയങ്ങള്‍, ആകുലതകള്‍ ജെസീക്കയ്ക്ക് നേരെയുണ്ടായി. 'ഇതൊക്കെ നടക്കുമോ?' എന്ന ചോദ്യത്തിന് മുന്നില്‍ ഒട്ടും പതറിയേ ഇല്ല അവള്‍.. പകരം കാണിച്ചു കൊടുത്തു, കൈകള്‍ രണ്ടുമില്ലെങ്കിലെന്താ ധൈര്യവും ആത്മവിശ്വാസവുമുണ്ട് തനിക്ക്. ദേ കണ്ടോളൂ വിമാനം പറത്തലൊക്കെ സിമ്പിളല്ലേ എന്ന് അവള്‍ ഉയരെ ഉയരെ പറന്നു തന്നെ തെളിയിച്ചു.

രണ്ടു കൈകളുമില്ലാത്തതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടരുത് താനെന്ന വാശി ജെസീക്കയ്ക്ക് എല്ലായ്‌പ്പോഴുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കൊപ്പമല്ല, സാധാരണ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് അവള്‍ പഠിച്ചത്. അതിനൊപ്പം തന്നെ, ഡാന്‍സ്, നീന്തല്‍ ഒക്കെ അവള്‍ പരിശീലിച്ചു. 'വികലാംഗ' എന്ന വാക്കാണ് തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ളത് എന്ന് ജെസീക്ക പറയും. അങ്ങനെ മാറ്റിനിര്‍ത്താന്‍ അവള്‍ സമ്മതിച്ചേയില്ല.

കൈകളില്ലെങ്കിലെന്താ ജെസീക്കയ്ക്ക് തന്റെ കാലുകളുണ്ടായിരുന്നു ഉയരങ്ങള്‍ കീഴടക്കാന്‍.. ഇന്ന് അവളുടെ സ്വപ്നങ്ങള്‍ ആകാശത്തോളം പറന്നിരിക്കുകയാണ്. ഈ ലോകത്തുള്ള എല്ലാവര്‍ക്കും പ്രചോദനമാണ് ഇന്ന് ജെസീക്ക.. അവള്‍ ഇനിയുമിനിയും പറക്കട്ടേ... അവളെപ്പോലെ മറ്റുള്ളവര്‍ക്കും പറക്കാന്‍ പ്രചോദനമാകട്ടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (15 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (38 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (52 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

Malayali Vartha Recommends