Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഏതിനു നല്‍കണം പ്രഥമ പരിഗണന; ബഹിരാകാശ ഗവേഷണത്തിനോ നാട്ടിലെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കലിനോ...?

07 SEPTEMBER 2019 08:45 AM IST
മലയാളി വാര്‍ത്ത

ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്കായി ചെലവഴിക്കപ്പെടുന്നത് അതിഭീമമായ തുകയാണെന്ന്, സ്പുട്‌നിക് എന്ന കൃത്രിമോപഗ്രഹം മുതല്‍ ചന്ദ്രയാന്‍-2 വരെയുള്ള അറുപതിലധികം വര്‍ഷങ്ങളുടെ ചരിത്രം നോക്കിയാല്‍ തന്നെ മനസ്സിലാകും. ഇത്രയധികം മനുഷ്യര്‍ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുമ്പോള്‍ ബഹിരാകാശത്തിന് വേണ്ടി ഇത്രയധികം പണം ചെലവാക്കണോ എന്ന ചോദ്യം അതുകൊണ്ടാണ്, ഇടയ്ക്കിടെ പല കോണുകളില്‍ നിന്നും ഉയരുന്നത്.

ഒറ്റനോട്ടത്തില്‍ ന്യായമാണ് ആ ചോദ്യമെന്ന് തോന്നാം. ബഹിരാകാശ ഗവേഷണത്തിനു മുടക്കുന്ന ഭീമമായ തുക വേണ്ടെന്നു വച്ചാല്‍, ഉടന്‍ അത് മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുമെന്നത് അടിസ്ഥാനരഹിതമായ പ്രതീക്ഷയാണ്. ഇന്നു ലോകത്തുള്ള എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെത്തന്നെയുണ്ട് എന്നതാണ് സത്യം. വിതരണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. ബഹിരാകാശ ഗവേഷണത്തിനുള്ള പണം, വകമാറ്റിയതുകൊണ്ട് പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്‌നമല്ല വിതരണത്തിലെ ഈ അപാകതയും അശാസ്ത്രീയതയും എന്നത് വ്യക്തമാണ്.

അഥവാ ഇനി അങ്ങനെയൊരു വകമാറ്റല്‍ വേണമെങ്കില്‍ത്തന്നെ അതെന്തിന് ബഹിരാകാശ രംഗത്തുനിന്ന് തന്നെ വേണം എന്ന മറുചോദ്യം ഉന്നയിക്കുന്നവരും ഉണ്ട്. അതിനെക്കാള്‍ എത്രയോ അധികം പണം ചെലവഴിയ്ക്കപ്പെടുന്നതും, എന്നാല്‍ ചൂണ്ടിക്കാണിക്കാന്‍ അതിനെക്കാള്‍ കുറച്ച് മാത്രം നേട്ടങ്ങള്‍ അവകാശപ്പെടാനുള്ളതുമായ മറ്റുപലമേഖലകളും ഉണ്ടെന്നിരിക്കേ, അവയേക്കുറിച്ചൊന്നും എന്തുകൊണ്ടാണ് ആ പരാതി ഇല്ലാത്തത് എന്ന അവരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ലല്ലോ.

ബഹിരാകാശ ഗവേഷണം കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ തന്നെയാണ് മറുവാദങ്ങള്‍ക്കുള്ള ഉത്തരം. ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജന്‍സികളുടെയൊക്കെ സാമ്പത്തികശാസ്ത്ര വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്, വിവിധ ബഹിരാകാശ പദ്ധതികള്‍ക്കായി അവര്‍ ചെലവഴിക്കുന്നതിന്റെ പല മടങ്ങ് സമ്പത്ത് അവര്‍ സാങ്കേതികവിദ്യകളിലൂടെ സമ്പാദിക്കുന്നുണ്ട് എന്നാണ്. ഇസ്‌റോയുടെ വാണിജ്യവിഭാഗം, ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ഉണ്ടാക്കുന്ന കോടികളുടെ വരുമാനം തന്നെ അതിന് തെളിവാണ്.

ഇത്രയും കാലം ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹങ്ങളും മനുഷ്യസഞ്ചാരികളും തന്നിട്ടുള്ളത് നിര്‍ണായകമായ അറിവുകളാണ്. ഭൂമിയുടെ അന്തരീക്ഷം, പരിസ്ഥിതി, സമുദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതിനുമൊക്കെ ആ അറിവുകളാണ് പ്രയോജനപ്പെടുന്നത്. കടലിലെ മത്സ്യസമ്പത്ത് മുന്‍കൂട്ടി അറിയാനും, കാലാവസ്ഥ ഏറെക്കുറെ കൃത്യമായി പ്രവചിക്കാന്‍ നാവിഗേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ രൂപരേഖ തയാറാക്കുന്നതിനുമൊക്കെ സഹായകമാകുന്നതും ഈ വിവരങ്ങള്‍ തന്നെയാണ്.

ടെലിവിഷന്‍-മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങളും, ടെലിമെഡിസിന്‍ പോലുള്ള നൂതന ആരോഗ്യരക്ഷാ സംവിധാനങ്ങളുമെല്ലാം രൂപപ്പെട്ടു വന്നത് അതേ വഴിയില്‍ തന്നെയാണ് എന്നറിയുക. ഒഡീഷാ തീരത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ, സാറ്റലൈറ്റ് സഹായത്തോടെ മുന്‍കൂട്ടി കണ്ട് ആളുകളെ ഒഴിപ്പിക്കുന്നതിലൂടെ നാം രക്ഷിച്ച ലക്ഷക്കണക്കിന് ജീവനുകള്‍ക്ക് എങ്ങനെയാണ് വിലയിടുക?

ബഹിരാകാശ പേടകത്തെ നിയന്ത്രിക്കുന്ന കംപ്യൂട്ടറിനെ ഒരൊറ്റ ചിപ്പിലേക്ക് ഒതുക്കുക എന്ന സാങ്കേതികനേട്ടം നാസയുടെ അപ്പോളോ മിഷന്റെ അടിസ്ഥാന ആവശ്യമായിരുന്നു. ഒരു വലിയ റൂമിന്റെ വലുപ്പമുണ്ടായിരുന്ന കംപ്യൂട്ടറിനെ അന്ന് അവര്‍ ചുരുക്കിയെടുത്തു. ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന് വിളിക്കുന്ന ആ സാങ്കേതികവിദ്യ ഇല്ലെങ്കില്‍ ഇന്ന് ലോകത്തെ നിലനിര്‍ത്തുന്ന ഇലക്ട്രോണിക്‌സ് മേഖല ഉണ്ടാവില്ലായിരുന്നു.

കാഴ്ചചികിത്സയിലെ ലാസിക്, കേള്‍വിയ്ക്കായുള്ള കോക്ലിയര്‍ ഇംപ്ലാന്റ്, കൃത്രിമ കൈകാലുകള്‍, സോളര്‍ സെല്‍, കെട്ടിട നിര്‍മാണത്തിലും അഗ്‌നിശമന രംഗത്തും ഉപയോഗിക്കുന്ന വിവിധ സങ്കേതങ്ങള്‍, ഡിജിറ്റല്‍ ഇമേജ് സെന്‍സര്‍, എന്നിങ്ങനെ അസംഖ്യം സുപ്രധാന കണ്ടുപിടിത്തങ്ങള്‍ ബഹിരാകാശ ഗവേഷണത്തിന്റെ സ്പിന്നോഫുകളാണ്. അതുപോലെ, രാജ്യാന്തര ബഹിരാകാശനിലയത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ആരോഗ്യം, രോഗാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകള്‍ രൂപപ്പെടുത്തിയട്ടുണ്ട്. അതിന്റെയൊക്കെ വാണിജ്യമൂല്യം കണക്കാക്കിയാല്‍ ബഹിരാകാശരംഗത്ത് ചെലവാക്കിയതിന്റെ പല മടങ്ങ് വരും.

ബഹിരാകാശ പരിസരങ്ങളിലൂടെ കടന്നുപോകുന്ന അന്യവസ്തുക്കളുമായി കൂട്ടിയിടിച്ചതിന്റെ ഒട്ടേറെ കഥകള്‍ ഭൂമിയുടെ ചരിത്രത്തില്‍ കാണാനാകും. ജീവജാലങ്ങളില്‍ ഭൂരിഭാഗത്തിന്റെയും കൂട്ടവംശനാശത്തിന് തന്നെ കാരണമായ വന്‍ കൂട്ടിയിടികള്‍ ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. അതിനിയും ആവര്‍ത്തിച്ചുകൂടെന്നുമില്ല. പക്ഷേ ഇന്ന് ബഹിരാകാശത്തെ നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. ഭൂമിയുടെ നേര്‍ക്ക് അപകടകരമായ രീതിയില്‍ ഒരു വസ്തു വന്നാല്‍, അത് നേരത്തെ അറിയാനും ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാനും നമുക്ക് കഴിയുന്നത് നാം ബഹിരാകാശരംഗത്ത് നിക്ഷേപിച്ച പണത്തിന്റേയും അധ്വാനത്തിന്റേയും ഫലം തന്നെയാണ്.

ജനസംഖ്യ, വിഭവദുരുപയോഗം, മലിനീകരണം എന്നിങ്ങനെയുള്ള ഗൗരവകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭൂമിയിലെ വാസം തുടരാനാവാതെ മനുഷ്യവംശത്തിന് നാളെ മറ്റൊരു ആകാശഗോളത്തിലേയ്ക്ക് കുടിയേറി താമസിക്കേണ്ടിവന്നാല്‍ ബഹിരാകാശരംഗത്തെകുറിച്ച് ഇന്ന് കരഗതമായിരിക്കുന്ന അറിവുകളാകും അന്ന് പ്രയോജനപ്പെടുന്നത്.

ഭൂമിയിലെ ജനസംഖ്യ, ലക്ഷങ്ങള്‍ മാത്രമായിരുന്ന കാലത്ത്, ഭൂമിയില്‍ തന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നു ഭൂഖണ്ഡങ്ങളിലേക്ക് മനുഷ്യരാശി പടര്‍ന്നത് സമാനമായ രീതിയില്‍ തന്നെയായിരുന്നു. അതുകൊണ്ട് ആകാശഗോളത്തിലേക്കുള്ള കുടിയേറ്റം വെറും ഭാവനയായി തുടരുമെന്ന് കരുതരുത്.

അതുകൂടാതെ ശാസ്ത്രസാങ്കേതികരംഗത്തേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും അവരുടെ സംഭാവനകളിലൂടെ ഭാവി കൂടുതല്‍ മികച്ചതാക്കാനുള്ള സാധ്യത ഉറപ്പിക്കാനും നമ്മുടെ ബഹിരാകാശനേട്ടങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ ചന്ദ്രയാന്‍-2 ചന്ദ്രനിലെത്തുമ്പോള്‍ ആ ആവേശം ഉള്‍ക്കൊണ്ട് ശാസ്ത്രപഠനത്തിലേക്കും ഗവേഷണത്തിലേക്കും കടന്നുവരാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യയ്ക്ക് വിലമതിക്കാനാവാത്ത നീക്കിയിരിപ്പ് തന്നെയാണെന്ന് ഉറപ്പിച്ചുപറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (22 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (25 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (35 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (43 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (52 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (2 hours ago)

Malayali Vartha Recommends