കൊടുത്ത വാക്കിനാണ് ഞാന്‍ വില കല്പിക്കുന്നത് അതുകൊണ്ട് മാത്രമാണ് ബിഗ് ബോസിലേക്ക് വരാന്‍ സാധിക്കാത്തത്... ബിഗ് ബോസിലെത്തിയാല്‍ കിട്ടുന്ന തുക ഞാന്‍ രണ്ടുവര്‍ഷം സീരിയല്‍ ചെയ്താല്‍ ലഭിക്കില്ല, അതുകൊണ്ട് ഫിനാന്‍ഷ്യലി എനിക്ക് സെറ്റ് ആകാന്‍ കഴിയുമെന്നും എനിക്കറിയാം, പക്ഷേ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല; വെളിപ്പെടുത്തലുമായി താരം
ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് മനോജ് നായര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിനെക്കുറിച്ചെരും ലൈവ് വീഡിയോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നാലെ പുതിയൊരു വീഡിയോയുമായി എത്തിരിക്കുകയാണ് താരം. അന്നത്തെ വീഡിയോ സീരിയലിനെ പറ്റി പറയാനാണ് ചെയ്തതെന്നും, ഇപ്പോള്‍ ബിഗ് ബോസിനെക്കുറിച്ച് പറയാനാണ് വന്നതെന്നും മനോജ് നായര്‍ പറഞ്ഞു. ആദ്യത്തെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും , അതിനുശേഷം തനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതായും മനോജ് ലൈവിലൂടെ പറഞ്ഞു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും കോള്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെങ്കിലും തനിക്ക് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് മനോജ് പറയുന്നത്. കാരണം മറ്റൊന്നുമല്ല ബിഗ് ബോസ് ഷോയ്ക്ക് മുന്‍പ് തന്നെ ഞാന്‍ മറ്റൊരു സീരിയലില്‍ കമ്മിറ്റഡ് ആയി പോയി. കൊടുത്ത വാക്കിനാണ് ഞാന്‍ വില കല്പിക്കുന്നത് അതുകൊണ്ട് മാത്രമാണ് ബിഗ് ബോസിലേക്ക് വരാന്‍ സാധിക്കാത്തത് മനോജ് വ്യക്തമാക്കി. ഈ വരുന്ന ശനിയാഴ്ച മുതലുള്ള എപ്പിസോഡിലാണ് വരാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും വിളിച്ച ആളുകളോട് ഞാന്‍ വളരെ സ്നേഹപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഒപ്പം ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ അവസരം ലഭിച്ചാല്‍ വരുമെന്നും മനോജ് വ്യക്തമാക്കി. ബിഗ് ബോസിലെത്തിയാല്‍ കിട്ടുന്ന തുക ഞാന്‍ രണ്ടുവര്‍ഷം സീരിയല്‍ ചെയ്താല്‍ ലഭിക്കില്ലെന്നും അതുകൊണ്ട് ഫിനാന്‍ഷ്യലി എനിക്ക് സെറ്റ് ആകാന്‍ കഴിയുമെന്നും എനിക്കറിയാം, പക്ഷേ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല മനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha