ബിഗ്‌ബോസ് ഹൗസില്‍ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്... അല്‍പ്പം ദുഖവും ഏറെ സന്തോഷവും... കാരണം, 65 ദിവസങ്ങള്‍ ആയി ഞാന്‍ അവളോട് സംസാരിച്ചിട്ട്... ജീവിതത്തില്‍ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്... ബിഗ് ബോസില്‍ നിന്നും പുറത്തെത്തുന്ന വീണയെക്കുറിച്ച് വികാരാതീതനായി ഭർത്താവ്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് മലയാളം ഷോ ഇനി ആഴ്ചകൾ മാത്രമാണ് നൂറ് ദിവസത്തിലേക്ക് കടക്കാൻ. വരും ദിനങ്ങൾ മത്സരാർഥികൾക്ക് ഏറെ നിർണ്ണായകവുമാണ്. അതിനുള്ള ഒരു സൂചനയായിരുന്നു ഈ ആഴ്ചത്തെ എവിക്ഷൻ. ഒമ്പതാം ആഴ്ചയിൽ അഞ്ച് പേരായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടത്. വീണ, പാഷണം ഷാജി, സാൻഡ്ര, സുജോ, അഭിരാമി, അമൃത എന്നിവരായിരുന്നു. ഇതിൽ വീണയായിരുന്നു ഹൗസിൽ നിന്ന് പുറത്തായത്. 65 ാം ദിവസമാണ് വീണ ഷോ അവസാനിപ്പിച്ച് മടങ്ങുന്നത്. എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് വീണ പിരിഞ്ഞത്. മോഹൻലാലിന് അടുത്തെത്തിയ ശേഷ ം തന്റെ അറുപത് ദിവസത്തെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വീണ വിവരിക്കുകയും ചെയ്തു.ഉറ്റവരൊന്നുമില്ലാതെ ഒരിടത്ത് ഇങ്ങനെ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. പിന്നെ, എനിക്ക് ഇത്രയും ദേഷ്യമുണ്ടായിരുന്നുവെന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്. ആറേഴ് വര്‍ഷത്തിന് ശേഷം ഇവിടെ വന്നിട്ടാണ് ഞാന്‍ ദേഷ്യപ്പെടുന്നത്. പിന്നെ പെട്ടെന്ന് കരയുന്നത്, നമ്മുടെ കൂട്ടത്തിൽ തന്നെ അങ്ങനെയുള്ളവരില്ലേ. വിഷമം വരുമ്പോള്‍ പെട്ടെന്ന് കരഞ്ഞുപോകും. എന്നാൽ അത് നിയന്ത്രിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. കുഞ്ഞിനെയും കണ്ണേട്ടനെയും ഭയങ്കര മിസ്സിംഗ് ആയിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ട്. ഈ ആഴ്ച പുറതത് പോകുന്നത് താൻ തന്നെയായിരിക്കുമെന്ന് തോന്നിയിരുന്നു.
അതേസമയം വീണ ബിഗ് ബോസിലേക്ക് പോയതിന് ശേഷം താരത്തിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്തത് ഭര്‍ത്താവായിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് വീണയെത്തുന്നുവെന്നറിഞ്ഞതിന് പിന്നാലെയായാണ് കുറിപ്പുമായി ഭര്‍ത്താവ് എത്തിയത്. ആര്‍ ജെ അമന്റെ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവരെയെന്ന് പറഞ്ഞായിരുന്നു ആര്‍ ജെ അമന്റെ കുറിപ്പ് തുടങ്ങിയത്. അങ്ങനെ ബിഗ്‌ബോസ് ഹൗസില്‍ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്. അല്‍പ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങള്‍ ആയി ഞാന്‍ അവളോട് സംസാരിച്ചിട്ട്. ജീവിതത്തില്‍ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്. ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളില്‍ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങള്‍ക്ക്, പിന്‍ ബലത്തിന്, ആരോപണങ്ങള്‍ക്ക്, വിലയിരുത്തലിന്, ശാസനക്ക്, വിമര്‍ശനങ്ങള്‍ക്ക്, പരിഹാസത്തിന്, ട്രോളുകള്‍ക്ക്, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയില്‍ മനസ്സ് നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha